BUSINESSBUSINESS NEWS

പേഴ്‌സണല്‍ സേഫ്റ്റിക്ക് ഗാര്‍ഡിയസ് എന്ന പുതിയ ആപ്പുമായി ട്രൂകോളര്‍

മുംബൈ : ആഗോള കോളര്‍ ഐഡി ആപ്പായ ട്രൂകോളര്‍ പേഴ്‌സണല്‍ സേഫ്റ്റിക്കായി ‘ഗാര്‍ഡിയന്‍സ്’ എന്ന പുതിയ ആപ്പ് അവതരിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ കുടുംബം, സുഹൃത്തുക്കള്‍, കമ്മ്യൂണിറ്റി, അധികൃതര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് സഹായം എത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്ന് ഗാര്‍ഡിയന്‍സിനെ തിരഞ്ഞെടുക്കാം. സൗജന്യമായി ഉപയോഗിക്കാവുന്ന ആപ്പിലെ വിവരങ്ങളൊന്നും മറ്റ് ആപ്പുകളുമായി വാണിജ്യ ആവശ്യങ്ങള്‍ക്ക് പങ്കിടില്ലായെന്ന് കമ്പനി വ്യക്തമാക്കുന്നു, ട്രൂകോളറിന് പോലും വിവരങ്ങള്‍ പങ്കിടില്ല.
ഗാര്‍ഡിയന്‍സിന്റെ ഓണ്‍ബോര്‍ഡിംഗ് പ്രോസസ് വളരെ ലളിതമാണ്. ട്രൂകോളര്‍ ഉപയോക്താവാണെങ്കില്‍ നിങ്ങള്‍ക്ക് ഒറ്റ ടാപ്പിലൂടെ സൈന്‍ ഇന്‍ ചെയ്യാം. ട്രൂകോളര്‍ ഉപയോക്താവ് അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ മിസ്ഡ് കോളിലൂടെയോ ഒടിപിയിലൂടെയോ പരിശോധിച്ചുറപ്പിക്കും. നിങ്ങളുടെ ലൊക്കേഷന്‍, കോണ്‍ടാക്റ്റുകശ്, ഫോണ്‍ പെക്മിഷന്‍് എന്നിങ്ങനെ മൂന്ന് അനുമതികള്‍ മാത്രമെ ആപ്പ് ചോദിക്കുന്നുള്ളു

Related Articles

Back to top button