LATESTNATIONALWORLD

ട്രംപിന് ക്ഷേത്രം പണിതു, എന്നിട്ടും മോഹം പൂവണിയാതെ ആ യുവാവ് മരിച്ചു

ബെംഗളൂരു: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതു മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
തെലങ്കാന സ്വദേശിയായ 38കാരന്‍ ബുസാ കൃഷ്ണ ട്രംപിന്റെ വലിയ ആരാധകനാണ്. ഇതോടെ ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ നാട്ടുകാര്‍ വിളിച്ചിരുന്നത്. ആരാധന കടുത്തതോടെ വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനാകുന്നത്. നാലു വര്‍ഷം മുമ്പ് ബുസയുടെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെയും ഭക്തിയുടേയും തുടക്കം.
പിന്നീട് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും അങ്ങനെ എല്ലായിടത്തും ട്രംപ് നിറഞ്ഞു. പക്ഷേ തന്റെ ആരാധനാമൂര്‍ത്തിയെ ഒരിക്കല്‍ പോലും നേരില്‍ കാണാന്‍ കഴിയാതെയാണ് ട്രംപ് കൃഷ്ണ വിടവാങ്ങുന്നത്. തിരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും അധികാരത്തില്‍ വരുെമന്നും കൃഷ്ണ പറയുമായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker