KERALALATEST

സുഭാഷ് വാസുവിനു തിരിച്ചടി, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം തുഷാറിന്

ഡല്‍ഹി: ബിഡിജെഎസിനെ ചൊല്ലിയുള്ള സുഭാഷ് വാസുവിന്റെ അവകാശ വാദം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. യഥാര്‍ത്ഥ ബിഡിജെഎസ് തങ്ങളാണെന്ന വാദവുമായി സുഭാഷ് വാസുവാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷം തുഷാര്‍ വിഭാഗത്തിന് കമ്മീഷന്‍ അംഗീകാരം നല്‍കുകയായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റും എ.ജി തങ്കപ്പന്‍ വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയുമായ ഭരണസമിതിക്കാണ് കമ്മീഷന്‍ അംഗീകാരം നല്‍കിയത്. കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker