കൊച്ചി : ഫല്‍പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ്, ബിഗ് ദീവാളി സെയില്‍സ് എന്നിവയുടെ ഭാഗമായി ടി സി എല്‍ന്റെ ബ്രാന്‍ഡായ ഐ ഫാല്‍ക്കണ്‍ ടി വികള്‍ക്ക് വിസ്മയിപ്പിക്കുന്ന ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ചു.
സ്മാര്‍ട്ട് ടി വി ബ്രാന്‍ഡായ എച്ച് 71 4 കെ എല്‍ ഇ ഡി, 55 ഇഞ്ച് ടി വി 51,999 രൂപയ്ക്കും, 65 ഇഞ്ച് 69,999 രൂപയ്ക്കും ഉത്സവ സീസണില്‍ ലഭിക്കും. കെ 71 4 കെ യു എച്ച് ഡി 43 ഇഞ്ച് ടി വിയുടെ വില 25,990 രൂപ മാത്രമാണ്. 55 ഇഞ്ചിന്റെ വില 35,990 രൂപയും 65 ഇഞ്ചിന്റെ വില 53,499 രൂപയുമാണ്. 22,990 രൂപയില്‍ ആരംഭിക്കുന്ന പുതിയ കെ614 കെ യു എച്ച് ഡി മോഡല്‍ അവതരിപ്പിച്ചിട്ടുമുണ്ട്.
ഒരു ഫാര്‍ ഫീല്‍ഡ് വോയ്സ് റെക്കഗ്നീഷ്യന്‍ സാങ്കേതിക വിദ്യയും ഗൂഗിള്‍ അസിസ്റ്റന്റ് ഏകീകരണവും ഉപയോഗിച്ചുള്ള ഹാന്‍ഡ്സ് ഫ്രീ വോയ്സ് കണ്ട്രോള് ആണ് ഐ ഫാല്‍ക്കണ്‍ ടി വികളുടെ പ്രത്യേകത.
മെറ്റാലിക്ക് ബോഡിയും ഫുള്‍ സ്ക്രീന്‍ കാഴ്ചക്കായി ബെസെല്‍ ലെസ് ഡിസൈനോടും കൂടിയാണ് ഹാന്‍ഡ്സ് ഫ്രീ എ ഐയോടു കൂടിയ 471 4 കെ ക്യു എല്‍ ഇ ഡി എത്തുന്നത്. ക്വാണ്ടം ഡോട്ട് സാങ്കേതിക വിദ്യയും ഡോള്‍ബി അറ്റ്മോസ് സാങ്കേതിക വിദ്യയും ഇതിന്റെ സവിശേഷതകളാണ്.
മെറ്റാലിക് ബോഡിയും സ്ലിം ഡിസൈനും 471 4കെ യു എച്ച് ഡിക്ക് പ്രത്യേക ചാരുത നല്കുന്നു. കെ 61 4 കെ യു എച്ച് ഡി പരിധിയില്ലാത്ത വിനോദമാണ് നല്‍കുക.
ഐ ഫാല്‍ക്കന്റെ പുതിയ ഉത്പന്നമാണ് കെ 61 4 കെ യു എച്ച് ഡി. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ടി വി സിസ്റ്റം ആണിത്. 20ലേറെ ആപ്പുകള്‍ ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഉത്സവകാല ഓഫറുകളിലൂടെ സ്മാര്‍ട്ട് ടി വി നിര വിപുലീകരിക്കുകയും ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുകയുമാണ് ടി സി എല്‍ന്റെ ലക്ഷ്യം