KERALALATEST

‘ട്വന്റി 20 ഒരു മുന്നണിയുമായും സഖ്യത്തിനില്ല’: സാബു ജേക്കബ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുമായും സഖ്യത്തിനില്ലെന്ന് ട്വന്റി 20. എറണാകുളം ജില്ലക്ക് പുറത്തുള്ള മണ്ഡലങ്ങളിലും ട്വന്റി20 മത്സരിക്കുന്നതിനുള്ള സാധ്യത തേടുന്നതായും സാബു ജേക്കബ് പറഞ്ഞു. കുന്നത്തുനാട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ ട്വന്റി 20 തീരുമാനിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20ക്ക് ഏറ്റവും വിജയസാധ്യത മണ്ഡലമാണ് കുന്നത്തുനാട്. എന്നാല്‍ പോരാട്ടം കുന്നത്തുനാട് മണ്ഡലത്തില്‍ മാത്രം ആയിരിക്കില്ലെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറയുന്നു. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും അടുത്തദിവസം മുതല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിക്കും. മികച്ച സ്ഥാനാര്‍ത്ഥിയെയും ജനങ്ങളുടെ പിന്തുണ കൂടി ലഭിക്കുകയാണെങ്കില്‍ അവിടെ ട്വന്റി 20 സ്ഥാനാര്‍ഥിയെ നിര്‍ത്തും. നിലവില്‍ കുന്നത്തുനാട്, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥി തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ പിന്തുണ ലഭിച്ചാല്‍ എറണാകുളം ജില്ലയ്ക്ക് പുറത്തും ട്വന്റി20 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 യുടെ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ സാബു ജേക്കബ് സ്ഥാനാര്‍ഥിയാകില്ല.
തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്വന്റി ട്വന്റിയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന് ഉറപ്പായതോടെയാണ് ട്വന്റി ട്വന്റിയുമായി സഖ്യമുണ്ടാക്കാന്‍ മുന്നണികള്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയത്.
എന്നാല്‍ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുമായി യാതൊരുവിധത്തിലുമുള്ള സഖ്യത്തിനുമില്ലെന്നാണ് ട്വന്റി ട്വന്റിയുടെ നിലപാട്. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളോടുള്ള എതിര്‍പ്പാണ് ട്വന്റി20 ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പ്രധാനപ്പെട്ട കാരണം. ഈ സാഹചര്യത്തില്‍ ഈ മുന്നണികളുമായി എങ്ങനെ സഖ്യം ഉണ്ടാകുമെന്നും ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ സാബു എം ജേക്കബ് ചോദിക്കുന്നു.

Related Articles

Back to top button