BREAKING NEWSLATESTNATIONAL

ല!ഡാക്ക് ചൈനയുടേതല്ല, മാപ്പു പറഞ്ഞ് ട്വിറ്റര്‍

ന്യൂഡല്‍ഹിഛ ലഡാക്ക് ചൈനയിലാണെന്നു തെറ്റായി കാണിച്ചതില്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ മാപ്പുപറഞ്ഞു. ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ സംബന്ധിച്ച പാര്‍ലമെന്ററി പാനലിന് എഴുത്തിത്തയാറാക്കിയ മറുപടിയിലാണ് ട്വിറ്ററിന്റെ ചീഫ് പ്രൈവസി ഓഫിസര്‍ ഡാമിയന്‍ കാരെയ്ന്‍ മാപ്പ് അറിയിച്ചത്. ഈ മാസം അവസാനത്തോടുകൂടി പിഴവുകള്‍ പൂര്‍ണമായും പരിഹരിക്കുമെന്നും കത്തില്‍ പറയുന്നതായി പാനലിന്റെ അധ്യക്ഷ മീനാക്ഷി ലേഖി പറഞ്ഞു.
പിഴവിന് രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും വിശദീകരണം നല്‍കണമെന്നും പാനല്‍ കഴിഞ്ഞ മാസം ട്വിറ്ററിനെ അറിയിച്ചിരുന്നു. ട്വിറ്റര്‍ ഇന്ത്യയുടെ പ്രതിനിധികള്‍ ഹാജരായെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ക്രിമിനല്‍ കുറ്റമായതിനാല്‍ ട്വിറ്റര്‍ കമ്പനിയുടെ നേരിട്ടുള്ള ജീവനക്കാര്‍ എത്തണമെന്ന് പാനല്‍ ആവശ്യപ്പെടുകയായിരുന്നു. സോഫ്റ്റ്‌വെയര്‍ പിശകാണെന്നാണ് സത്യവാങ്മുലത്തില്‍ ട്വിറ്റര്‍ കാരണമായി പറയുന്നത്.
ലഡാക്കിലെ ലേയിലുള്ള യുദ്ധസ്മാരകമായ ഹാള്‍ ഓഫ് ഫെയിമിനു മുന്നില്‍നിന്നുള്ള ലൈവ് ബ്രോഡ്കാസ്റ്റിലാണ് ‘ജമ്മു കശ്മീര്‍, ദി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന’ എന്ന ജിയോ ടാഗ് നല്‍കിയത്. ഒക്ടോബര്‍ 22ന് ഇക്കാര്യം കാട്ടി കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പു നല്‍കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker