കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുല്‍ ജനറലിന്റെ മുന്‍ ഗണ്മാന് ജയഘോഷിനെയും മുന്‍ ഡ്രൈവര്‍ സിദ്ദീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നേരത്തെ ഇരുവരേയും പല തവണ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. വിമാനത്താവളത്തിലെത്തിക്കുന്ന സ്വര്‍ണ്ണം പുറത്തേക്ക് എത്തിക്കുന്നതിന് ഇവര്‍ക്ക് പങ്കുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തിരുന്നത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഇരുവരേയും വിട്ടയക്കുകയായിരുന്നു. സ്വപ്നയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ മൊഴിയെടുക്കല്‍ തുടരുകയാണ്.