ദുബായ്: യുഎഇ വിസാ കാലവധി തീര്‍ന്നിട്ടും നാട്ടിലേക്ക് മടങ്ങാത്തവര്‍ക്ക് പിഴ ഒഴിവാക്കുന്നതിനുള്ള കാലാവധി നീട്ടി. 2020 ഡിസംബര്‍ 31 വരെയാണ് ഇത് നീട്ടിയിരിക്കുന്നത്. യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് ഇത്തരത്തില്‍ നടപടിയെടുത്തിരിക്കുന്നത്. മാര്‍ച്ച് മുതല്‍ യുഎഇയില്‍ മടങ്ങാതെ നില്ക്കുന്ന ആളുകള്‍ രാജ്യംവിട്ടാല്‍ എല്ലാ പിഴകളും റദ്ദാക്കുമെന്നും ഭരണകൂടം പുറത്തിറക്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് വ്യാപനം തുടങ്ങിയതോടെയാണ് യുഎഇ സൗജന്യമായി വിസ കാലാവധി നീട്ടി നല്‍കിയത്. ആദ്യ ഘട്ടത്തില്‍ ഡിസംബര്‍ 31 വരെയാണ് ആദ്യം വിസ കാലാവധി നീട്ടി നല്‍കിയിരുന്നത്. എന്നാല്‍, വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയതോടെ ഈ തീയതി ഒക്ടോബര്‍ 10 ആയി ചുരുക്കുകയായിരുന്നു. പിന്നീട്, ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്.
താമസ വിസക്കാര്‍ക്ക് അധികമായി തങ്ങുന്ന ദിവസവും 25 ദി!!ര്‍ഹം വീതം പിഴ അടക്കേണ്ടി വരും. ആറുമാസം കഴിഞ്ഞാല്‍ ഇത് 50 ദിര്‍ഹമായി ഉയരും. മാര്‍ച്ച് ഒന്നിന് മുന്‍പ് കാലാവധി അവസാനിച്ചവര്‍ക്ക് ഡിസംബര്‍ 31 വരെ രാജ്യത്ത് തുടരുവാന്‍ സാധിക്കും. ഇവര്‍ക്ക് മടങ്ങി വരാന്‍ തടസ്സമുണ്ടാവില്ല.