GULFNRI

യു.എ.ഇ. വിസയുള്ളവര്‍ക്കെല്ലാം ഇനി യാത്രചെയ്യാം

ദുബായ്: യു.എ.ഇ. വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും യു.എ.ഇ. യിലേക്ക് പോകാന്‍ അനുമതിയായി. ഇതുവരെ യു.എ.ഇ. യുടെ താമസവിസയുള്ളവര്‍ക്ക് മാത്രമായിരുന്നു യാത്രാനുമതി.
യു.എ.ഇ.യുടെ ഏതുതരത്തിലുള്ള വിസയുള്ളവരെയും കയറ്റാന്‍ ഇന്ത്യയിലെയും യു.എ.ഇ. യിലെയും വിമാനക്കമ്പനികള്‍ക്ക് അനുമതിനല്‍കിക്കൊണ്ട് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടതായി യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഇതുവരെയായി ഇന്ത്യയുടെ വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളില്‍ ഇന്ത്യയില്‍നിന്ന് യു.എ.ഇ. യുടെ താമസ വിസക്കാര്‍ക്ക് മാത്രമായിരുന്നു യാത്രചെയ്യാനുള്ള അനുമതി.
കഴിഞ്ഞ ആഴ്ചയോടെ യു.എ.ഇ. പുതിയവിസകള്‍ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button