GULFNRI

യുഎഇയിലെ അജ്മാനിൽ വൻ തീപിടിത്തം

യുഎഇയിലെ അജ്മാനില്‍ വന്‍ തീപിടിത്തം. വ്യാവസായിക മേഖലയിലെ പൊതുമാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി അടച്ചിട്ടിരുന്ന മാര്‍ക്കറ്റ് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഈ മാസം പകുതിയോടെ തുറക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്.

മലയാളികളടക്കം നിരവധി വിദേശികള്‍ ജോലിചെയ്യുന്ന ഇടമാണിത്. അജ്മാന്‍ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൂന്നുമണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

മാർക്കറ്റിന്റെ ഭാഗങ്ങൾ പൂർണമായി കത്തി നശിച്ചതായി ഷേയ്ഖ് സുൽത്താൻ ബിൻ അബ്ദുള്ള അൽ നുഐമിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശം പൂർണമായി അടച്ചു. അന്വേഷണവും പ്രഖ്യാപിച്ചു.

ബുധനാഴ്ച യുഎഇ സമയം 6.30ഓടെയാണ് ഇറാനിയൻ സോഖിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി. തീ വളരെ വേഗത്തിൽ ആളിപടരുകയായിരുന്നുവെന്ന് സമീപത്തെ മാർക്കറ്റുകളിലെ തൊഴിലാളികൾ പറയുന്നു. വലിയതോതിൽ കറുത്ത പുക ആകാശത്തേക്ക് ഉയർന്നു. സുരക്ഷാ മുൻ കരുതൽ എന്ന നിലയിൽ സമീപത്തെ അജ്മാൻ സ്പെഷ്യാലിറ്റി ആശുപത്രി ഒഴിപ്പിച്ചു.

Related Articles

Back to top button