പത്തനംതിട്ടയിൽ രോഗബാധിതനായ സി.പി.എം ഏരിയ കമ്മറ്റി അംഗത്തിന്റെ സഞ്ചാര പഥം പുറത്തുവിടാതെ ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് സമ്മർദങ്ങൾ വഴങ്ങിയതു കൊണ്ടാണ് നടപടി വൈകുന്നതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. രോഗിയുടെ ആരോഗ്യനില തൃപതികരമല്ലാത്തതുകൊണ്ടാണ് സഞ്ചാരപഥം തയാറാക്കുന്നതിൽ കാലതാമസമുണ്ടാകുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
രോഗം സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് പുറത്തുവിടാത്തതിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.