LATESTNATIONALTOP STORY

ഉമാ ഭാരതിക്ക് കൊവിഡ്

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ്. അവര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് ദിവസമായി ഉമാ ഭാരതിക്ക് ചെറിയ പനി ഉണ്ടായിരുന്നു. തുടര്‍ന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു. സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അവര്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ താന്‍ ക്വാറന്റീനില്‍ കഴിയുന്നത് ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചിലാണ്. ഇനി നാല് ദിവസം കഴിഞ്ഞാല്‍ വീണ്ടും കൊവിഡ് പരിശോധനയുണ്ടെന്നും സ്ഥിതി ഇതുപോലെ തുടര്‍ന്നാല്‍ ഡോക്ടര്‍മാരുമായി സംസാരിക്കുമെന്നും അവര്‍ ട്വീറ്റില്‍ പറഞ്ഞു.

Related Articles

Back to top button