KERALALATESTNEWS

യുഎന്‍എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുഎന്‍എ സമ്പത്തിക തട്ടിപ്പ് കേസില്‍ ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍. സോബി ജോസഫ്, നിധിന്‍ മോഹന്‍, ജിത്തു എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. തൃശൂര്‍ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
സംഘടനയുടെ ഫണ്ടില്‍ നിന്നും 3 കോടി രൂപ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 7 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ മുന്‍ ഭാരവാഹികളില്‍ ഒരാളാണ് പരാതിക്കാരന്‍. കേസില്‍ ഒന്നാം പ്രതിയായ ജാസ്മിന്‍ ഷായും ഭാര്യയും ഇപ്പോഴും വിദേശത്ത് ഒളിവില്‍ കഴിയുകയാണ്.

Tags

Related Articles

Back to top button
Close