KERALALATESTNEWS

നഴ്സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസ്: ജാസ്മിന്‍ ഷാ അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

 


കൊച്ചി: നഴ്സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പുകേസില്‍ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ അടക്കം നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തട്ടിപ്പിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നു മുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത്.ഒന്നാം പ്രതി ജാസ്മിന്‍ ഷാ, രണ്ടാം പ്രതി ഷോബി ജോസഫ്, മൂന്നാം പ്രതിനിധിന്‍ മോഹന്‍, നാലാം പ്രതി പി.ഡി.ജിത്തു എന്നിവരാണ് പ്രതികള്‍. ഷോബി ജോസഫ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയംഗവും ജിത്തു ഓഫീസ് സ്റ്റാഫും നിധിന്‍ മോഹന്‍ ജാസ്മിന്‍ ഷായുടെ ഡ്രൈവറുമാണ്.

അസോസിയേഷന്‍ ഫണ്ടില്‍ നിന്ന് മൂന്നു കോടിയോളം രൂപ തട്ടിയെനാണ് കേസ്. യുഎന്‍എ മുന്‍ സംസ്ഥാന പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിയ പണം ജാസ്മിന്‍ ഷായുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

പണം ഉപയോഗിച്ച് ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ ഫ്‌ലാറ്റും കാറും വാങ്ങിയതായും ബിനാമി പേരില്‍ തിരുവല്ലയില്‍ ആശുപത്രി വാങ്ങാന്‍ കരാറുണ്ടാക്കിയതായും കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

Related Articles

Back to top button