BUSINESSBUSINESS NEWS

‘നേച്ചര്‍ പ്രൊട്ടക്ട്റ്റ്’ ശുചിത്വ ഉല്‍പ്പന്നങ്ങളുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

കൊച്ചി: ഹോം കെയര്‍ വിഭാഗത്തില്‍ നേച്ചര്‍ പ്രൊട്ടക്ട്റ്റ് എന്ന പുതിയ ശുചിത്വ ബ്രാന്‍ഡുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്. പ്രകൃതിദത്തമായ ശുചിത്വ ഉല്‍പ്പന്നങ്ങളുടെ നിരയാണ് നേച്ചര്‍ പ്രൊട്ടക്ടിലുള്ളത്. ഹോംകെയര്‍ വിഭാഗത്തില്‍ അവതരിപ്പിച്ച നേച്ചര്‍ പ്രൊട്ടക്ട്റ്റ് ഉല്‍പ്പന്ന ശ്രേണി അണുക്കളില്‍ നിന്ന് സമ്പൂര്‍ണ്ണ പരിരക്ഷണം നല്‍കുമെന്ന് തെളിയിച്ചതാണ്. വേപ്പിന്‍ സത്ത നിറഞ്ഞതും സ്വാഭാവിക ഗുണങ്ങളുമുള്ള നൂതന ശുചിത്വ ഉല്‍പ്പന്നങ്ങളുടെ ശ്രേണിയുമാണ് പുതിയ ബ്രാന്‍ഡില്‍ അവതരിപ്പിക്കുന്നത്. ഡിസ് ഇന്‍ഫെക്റ്റന്റ് ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ ക്ലീനര്‍, ആല്‍ക്കഹോള്‍ അധിഷ്ഠിത അണുനശീകരണ സ്‌പ്രേ, അണുനശീകരണ വൈപ്‌സ്, ലോണ്‍ട്രി ഡിറ്റര്‍ജന്റ്, അണുനശീകരണ ഫ്‌ളോര്‍ ക്ലീനര്‍, അണുനശീകരണ സര്‍ഫെയ്‌സ് ക്ലീനര്‍ സ്‌പ്രേ എന്നിവയാണ് നേച്ചര്‍ പ്രൊട്ടക്റ്റ് ഉല്‍പ്പന്നശ്രേണിയിലുള്ളത്.
‘ജീവിതത്തില്‍ എല്ലായ്‌പ്പോഴും ശുചിത്വം അനിവാര്യമാണെങ്കിലും ഈ സമയത്ത് അത് വളരെക്കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉപയോക്താക്കള്‍ സുരക്ഷിതവും ഫലപ്രദവുമായ ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഞങ്ങളുടെ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.’ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയര്‍മാനും എംഡിയുമായ സഞ്ജീവ് മേത്ത പറഞ്ഞു.
മാറ്റം മാത്രമാണ് സ്ഥിരം എന്നത് താന്‍ മനസ്സിലാക്കുന്നുവെന്നും ജീവിതത്തില്‍ വരുന്ന പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ക്കു വേണ്ടി നാം തയ്യാറായി ഇരിക്കേണ്ടതുണ്ടെന്നും കാജല്‍ അഗര്‍വാള്‍ പറഞ്ഞു. നിലവിലെ കൊവിഡ് സാഹചര്യത്തെ പ്രധിരോധിച്ച് നില്‍കേണ്ട സമയമാണിത്. നേച്ചര്‍ പ്രൊട്ടക്റ്റില്‍ താന്‍ വിശ്വസിക്കുന്നുവെന്നും എല്ലാ ആശങ്കകള്‍ക്കും ഇത് പരിഹാരം നല്‍കുന്നുവെന്നും കാജല്‍ പറഞ്ഞു.
‘ഒരു കായികതാരമെന്ന നിലയില്‍, ഏത് സാഹചര്യവുമായും പൊരുത്തപ്പെടാന്‍ ഞാന്‍ എല്ലായ്‌പ്പോഴും കഠിനമായി പരിശ്രമിച്ചു. പക്ഷേ, ഇന്നത്തെ പുതിയ സാധാരണത്വത്തിലേക്ക് വളരാന്‍ നമുക്കെല്ലാവര്‍ക്കും ശക്തമായ പിന്തുണാ സംവിധാനം ആവശ്യമാണ്. നേച്ചര്‍ പ്രൊട്ടക്റ്റ് ആണ് നമ്മുടെ ഭാവിയിലേക്കുള്ള ശരിയായ തിരഞ്ഞെടുപ്പ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഫലപ്രദമാണെന്ന് മാത്രമല്ല, നമുക്കും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും കൂടുതല്‍ സുരക്ഷിതവുമാണ്’ പിവി സിന്ധു പറഞ്ഞു.
എല്ലാ ശുചിത്വ ആവശ്യങ്ങള്‍ക്കുമുള്ള ഒറ്റ പരിഹാരമാണ് നേച്ചര്‍ പ്രൊട്ടക്റ്റ് ഉല്‍പ്പന്നങ്ങള്‍. ഇത് വേപ്പിന്റെയും പ്രകൃതിയുടെയും ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. നേച്ചര്‍ പ്രൊട്ടക്റ്റ് ഉല്‍പ്പന്നങ്ങള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker