കൊച്ചി : രാജ്യത്തെ മുന്‍നിര ബാങ്കുകളില്‍ ഒന്നായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ 102ാം സ്ഥാപകദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ബാങ്ക് പുതിയ മൂന്നു സ്കീമുകള്‍ ആരംഭിച്ചു.
പ്രീ അപ്രൂവ്ഡ് യൂണിയന് ഡിജി വ്യക്തിഗത വായ്പ, യൂണിയന് ഡിജി ഡോക്സ്, സ്ട്രെയിറ്റ് ത്രൂ പ്രോസസഡ് എന്നിവയാണ് പുതിയ സ്കീമുകള്‍.
പ്രീ അപ്രൂവ്ഡ് യൂണിയന് ഡിജി വ്യക്തിഗത വായ്പയിലൂടെ ഡിജിറ്റല്‍ ഇടപാടിലൂടെ എവിടെയും എപ്പോള്‍ വേണമെങ്കിലും വായ്പ നേടാം. 6 ക്ലിക്കുകളില്‍ തുക നിങ്ങളുടെ സേവിംഗ് അക്കൗണ്ടില്‍ 30 സെക്കന്‍ഡിനുള്ളില്‍ ക്രെഡിറ്റ് ചെയ്യപ്പെടും. പ്രതിമാസ ശമ്പളം, പ്രായം, സിബില്‍ സ്കോര്‍, മുന്‍കാല സാമ്പത്തിക അച്ചടക്കം തുടങ്ങിയവ അടിസ്ഥാനമാക്കിയാവും വായ്പ അംഗീകരിക്കപ്പെടുക.
യൂണിയന് ഡിജി ഡോക്സ് (ഡിജിറ്റല്‍ ഡോക് എക്സിക്യൂഷന്) വായ്പാ കരാറുകള്‍ നടപ്പിലാക്കുന്നതിനായി വിവര സാങ്കേതികവിദ്യയുടെ ഒരു ഡിജിറ്റല്‍ വെബ് അധിഷ്ഠിത പ്ലാറ്റ്ഫോം നല്കുന്നു. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോണ്‍ അ്രൈപസല് സിസ്റ്റം, സിബിഎസ്നെ, എസ്എല്ലിന്റെ ഡിഡിഇ മൊഡ്യൂളുമായി സംയോജിപ്പിക്കുന്നു. ഇത് നെഎസ്എല് പ്രസിദ്ധീകരിച്ച വെബ് ബേസ്ഡ് എപിഐ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുക. ഈ ഉല്‍പ്പനം അവതരിപ്പിക്കുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കാണ് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ.
സ്ട്രെയിറ്റ് ത്രൂ പ്രോസസ് ഐടിആര്‍, ജിഎസ്ടി, ബാങ്ക് സ്റ്റേറ്റ്മെന്റ്, ലോണ്‍ എടുക്കുന്നവരുടെ വിവരങ്ങള്‍, പ്രൊമോട്ടര്‍മാരുടെ വിവരങ്ങള്‍, ക്വാണ്ടം, വായ്പയുടെ ഉദ്ദേശ്യം എന്നിവ നല്‍കിക്കൊണ്ട് പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലായി 5 കോടി രൂപവരെയുള്ള എംഎസ്എംഇ വായ്പകള്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ നല്കുന്നു. 30 മിനിറ്റ് കൊണ്ട് ഓണ്‍ലൈനായി അപ്പ്രൂവ് ആവുന്ന ഈ ലോണുകളുടെ ഡോക്യുമെന്റേഷനും വിതരണത്തിനും അപേക്ഷകന് ബന്ധപ്പെട്ട ബ്രാഞ്ചിനെ സമീപിക്കണം.
102ാം സ്ഥാപക ദിനാഘോഷങ്ങള്‍ ബാങ്ക് എംഡിയും സിഇഒയുമായ രാജകിരണ്‍ റായ് ഉദ്ഘാടനം ചെയ്തു.