കൊച്ചി :യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം എല്ലാ മേഖലകളിലും സമഗ്ര പുരോഗതി. 2020 സെപ്റ്റംബര്‍ 30നു അവസാനിച്ച അര്ദ്ധവാര്ഷികത്തില് ആഗോള ബിസിനസ് 3.1 ശതമാനം വര്‍ധിച്ച് 15,37,160 കോടി രൂപയായി. മൊത്തം ആഗോള നിക്ഷേപം 4.0 ശതമാനം വര്‍ധിച്ച് 8,86,098 കോടി രൂപയായി. കാസ നിക്ഷേപം 12.4 ശതമാനം ഉയര്‍ന്ന് 3,06,665 കോടി രൂപയായി. ആഗോള മൊത്തവളര്‍ച്ച 2020 സെപ്റ്റംബര്‍ 30 വരെ 1.9 ശതമാനം ഉയര്‍ന്ന് 6,51,062 കോടി രൂപയായി. റീട്ടെയില്‍ അഡ്വാന്‍സ് 7.8 ശതമാനം വര്‍ധിച്ച് 2020 സെപ്റ്റംബര്‍ 30 വരെ 1,17,231 കോടി രൂപയായി.
അര്‍ദ്ധവാര്‍ഷിക അറ്റ പലിശ വരുമാനം 11.4 ശതമാനം ഉയര്‍ന്ന് 12,696 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 11,402 കോടി രൂപയായിരുന്നു. ആദ്യ അര്ദ്ധവാര്ഷികത്തില് 3,770 കോടി രൂപയാണ് മറ്റ് വരുമാനം. ഈ സമയത്തെ പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ 8,560 കോടി രൂപയില്‍ നിന്ന് 2.4 ശതമാനം ഉയര്‍ന്ന് 8,769 കോടി രൂപയായി.
കഴിഞ്ഞ വര്‍ഷത്തെ ആദ്യ അര്ദ്ധവാര്ഷികത്തില് 615 കോടി രൂപയുടെ നഷ്ടം നേരിട്ടപ്പോള്‍ ഈ വര്‍ഷം അറ്റാദായം 849 കോടി രൂപയായി വര്‍ദ്ധിച്ചു. ഗ്ലോബല്‍ നെറ്റ് പലിശ മാര്‍ജിന്‍ (എന്‍ഐഎം) 2.51 ശതമാനവും ആഭ്യന്തര എന്‍ഐഎം 2.56 ശതമാനവുമായി. വായ്പാ വരുമാനം 7.66 ശതമാനമാണ്. നിക്ഷേപത്തിന്റെ ചെലവ് ഈ അര്‍ദ്ധ സാമ്പത്തിക വര്‍ഷത്തില്‍ 5.65 ശതമാനത്തില്‍ നിന്ന് 4.92 ശതമാനമായി ഉയര്‍ന്നു.
രണ്ടാം പാദത്തിലെ അറ്റ പലിശ വരുമാനം 6.1 ശതമാനം ഉയര്‍ന്ന് 6,293 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇത് 5,934 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ 2,308 കോടി രൂപയാണ് മറ്റ് വരുമാനം. രണ്ടാം പാദത്തിലെ പ്രവര്‍ത്തന ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 4,643 കോടി രൂപയില്‍ നിന്ന് 2.0 ശതമാനം വര്‍ധിച്ച് 4,735 കോടി രൂപയായി ഉയര്‍ന്നു.
രണ്ടാം പാദത്തില്‍ അറ്റാദായം 55.3 ശതമാനം വര്‍ധിച്ച് 517 കോടി രൂപയായി. ഒന്നാം പാദത്തില്‍ ഇത് 333 കോടി രൂപയായിരുന്നു. വായ്പാ വരുമാനം രണ്ടാം പാദത്തില്‍ 7.45 ശതമാനമാണ്. രണ്ടാം പാദത്തില്‍ നിക്ഷേപ ചെലവ് 4.82 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 5.70 ശതമാനമായിരുന്നു.
യൂണിയന് ബാങ്കിന് നിലവില്‍ 9590 ശാഖകളും 13287 എടിഎമ്മുകളും 8230 ബിസി പോയിന്റുകളും 90 സരള്‍/ സരള്‍ ലൈറ്റ് (എംഎസ്എംഇ ലോണ്‍ പ്രോസസിങ്) സെന്ററുകളും, 121 യുഎല്‍പി (റീട്ടെയില്‍ ലോണ്‍ പ്രോസസിങ്) സെന്ററുകളും ഉണ്ട്.
കോവിഡ് എമര്‍ജന്‍സി ലൈന്‍ ഓഫ് ക്രെഡിറ്റ് (സിഇഎല്‍സി)മുഖേന നിലവിലുള്ള എല്ലാ ഫണ്ട് അധിഷ്ഠിത പ്രവര്‍ത്തന മൂലധന പരിധി വായ്പക്കാര്ക്കുമുള്ള പദ്ധതി വഴി 3651 കോടി രൂപയുടെ 113880 ലോണുകള്‍ അനുവദിച്ചു. യൂണിയന് കോവിഡ് 19 പേഴ്സണല്‍ ലോണ്‍ സ്കീം (യുസിപിഎല്എസ്) മുഖാന്തിരം കഴിഞ്ഞ 12 മാസമായി യൂണിയന് ബാങ്ക് വഴി ശമ്പളം വാങ്ങുന്ന എല്ലാ സര്‍ക്കാര്‍ / സര്‍ക്കാരിതര ജീവനക്കാര്‍ക്കും നിലവിലുള്ള റീട്ടെയില്‍ വായ്പക്കാര്ക്കുമുള്ള പദ്ധതി വഴി 7591 ലോണ്‍ അപേക്ഷകളില്‍ 1798 കോടി രൂപ അനുവദിച്ചു. യൂണിയന് എസ്എച്ച്ജി കോവിഡ് സുവിധ ലോണ്‍ (യുഎസ്സിഎസ്എല്) മുഖേന തൃപ്തികരമായ ട്രാക്ക് റെക്കോര്‍ഡുള്ള നിലവിലുള്ള എല്ലാ സ്വാശ്രയസംഘങ്ങള്‍ക്കും വേണ്ടിയുള്ള പദ്ധതി വഴി 131871 അപേക്ഷകളിലായി 718 കോടി രൂപ അനുവദിച്ചു.