LATESTWORLD

യുഎസ് പാര്‍ലമെന്റിനു നേരെ കാര്‍ ആക്രമണം: അക്രമിയെ വെടിവച്ചു കൊന്നു

വാഷിങ്ടന്‍: യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപ്പിറ്റലിനു മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമി കാര്‍ ഇടിച്ചുകയറ്റി. ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു. മറ്റൊരാള്‍ക്കു പരുക്കേറ്റു. അക്രമിയെ വെടിവച്ചു കൊന്നു.
ബാരിക്കേഡില്‍ ഇടിച്ചു നിര്‍ത്തിയ കാറിനു പുറത്തിറങ്ങിയ അക്രമി പൊലീസിനു നേര്‍ക്കു കത്തിവീശി. ഒരു പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റതായും റിപ്പോര്‍ട്ടുണ്ട്. പൊലീസ് അക്രമിയെ വെടിവച്ചു വീഴ്ത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
ക്യാപ്പിറ്റലിന്റെ വടക്കുഭാഗത്താണു സംഭവം. സെനറ്റ് കവാടത്തിനു 90 മീറ്റര്‍ മുന്‍പിലായുള്ള ബാരിക്കേഡാണ് ഇടിച്ചുതകര്‍ത്തത്. ജനുവരി ആറിനു നടന്ന കലാപത്തെത്തുടര്‍ന്ന് ഈ ഭാഗത്തു വേലികെട്ടി ഗതാഗതം തടഞ്ഞിരുന്നെങ്കിലും അടുത്തിടെ നീക്കം ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്നു ക്യാപ്പിറ്റലില്‍ അതീവസുരക്ഷ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെയോ അക്രമിയുടെയോ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button