LATESTWORLD

ഇറാനെതിരേ അമേരിക്ക യുഎന്നില്‍; ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കണം

വാഷിങ്ടണ്‍: ഇറാനെതിരായ യു.എന്‍. ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.എന്‍. രക്ഷാസമിതിക്ക് അമേരിക്ക കത്ത് നല്‍കി. 2015ലെ ആണവകരാര്‍ ഇറാന്‍ ലംഘിച്ചതായി ആരോപിച്ചാണ് ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനുമേലുള്ള യു.എന്‍. ആയുധവ്യാപാര ഉപരോധം ഒക്ടോബറില്‍ അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം.
ഇറാനെതിരായ ആയുധ ഉപരോധം അനിശ്ചിതമായി നീട്ടാനുള്ള യു.എസ്. പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആവശ്യവുമായി അമേരിക്ക കത്ത് നല്‍കിയത്. യു.എന്‍. ആസ്ഥാനത്ത് എത്തി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് കത്ത് കൈമാറിയത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ തോത് 3.67 ശതമാനത്തിലെത്തിയത് കരാറിന്റെ ലംഘനമാണെന്ന് കത്തില്‍ പറയുന്നു.
അമേരിക്കയുടേത് അപകടരമായ നീക്കമാണെന്ന് ഇറാന്‍ പ്രതികരിച്ചു. ഇറാനെതിരായുള്ള ആയുധ ഉപരോധം നീട്ടാന്‍ ലോകരാജ്യങ്ങളുടെ പിന്തുണ നേടാന്‍ യു.എസിനു കഴിഞ്ഞിരുന്നില്ല. ഉപരോധം നിലവില്‍ വന്നാല്‍ ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ഇറാന്‍ നിര്‍ബന്ധിതമാവും

Related Articles

Back to top button