BUSINESSBUSINESS NEWS

ഉഷയുടെ പുതിയ ഫാന്‍ ശ്രേണി വിപണിയില്‍

കൊച്ചി: പുതിയ 10 ഫാനുകള്‍ ഉഷ ഇന്റര്‍നാഷണല്‍ വിപണിയിലിറക്കി. സീലിങ്, വാള്‍, എക്‌സോസ്റ്റ്, പെഡസ്ട്രിയന്‍ ഫാനുകള്‍ ഇതില്‍ പെടും. എയ്‌റോസ്‌ട്രോങ് ആങ്കിള്‍, എയ്‌റോസ്‌ട്രോങ് കര്‍വ്, സ്വിഫ്റ്റ് ആല്‍ഫ, സ്വിഫ്റ്റ് ആല്‍ഫ ക്രോം, ബ്ലൂം ബെല്‍ഫഌര്‍ എന്നിവ അടങ്ങിയതാണ് സീലിങ് ഫാന്‍ ശ്രേണി. കൊളോസസ്സ്, പെന്റാകൂള്‍, സ്‌ട്രൈക്കെര്‍ എന്നിവ യഥാക്രമം പെഡസ്ട്രിയന്‍, വാള്‍, എക്‌സോസ്റ്റ് ഫാനുകളാണ്. സ്‌ട്രൈക്കെര്‍ വളരെ വേഗതയില്‍ കറങ്ങുന്ന പ്ലാസ്റ്റിക് നിര്‍മ്മിത ഫാനുകളാണ്.
ഉപയോക്താക്കളുടെ വ്യത്യസ്ത അഭിരുചികള്‍ അറിഞ്ഞുകൊണ്ട് രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ് പുതിയ ശ്രേണിയെന്ന് ഉഷ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് (ഇലക്ട്രിക് ഫാന്‍സ് ആന്‍ഡ് പംപ്‌സ്) രോഹിത് മാഥൂര്‍ പറഞ്ഞു. രാജ്യത്തെ പുതുതലമുറ ഉപയോക്താവിനെ മുന്നില്‍ കണ്ടുകൊണ്ട് രൂപകല്‍പന ചെയ്യപ്പെട്ട, സാങ്കേതികത്തികവാര്‍ന്ന ഈ ഫാനുകള്‍ക്ക് മിതമായ വിലയാണിട്ടിരിക്കുന്നത്. രണ്ട് വര്‍ഷത്തെ വാറണ്ടിയുമുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker