കൊച്ചി: സീലിങ് ഫാനുകളുടെ വലിയൊരു നിര കൂടി ഉഷ ഇന്റര്‍നാഷണല്‍ വിപണിയിലിറക്കി. സ്വിഫ്റ്റ് ആല്‍ഫ, ബ്ലൂം ബെല്ഫഌര്, ഏറോ സ്ട്രോങ്, ഹീലിയസ് ശ്രേണിയില്‍ പെട്ടവയാണ് ഈ പുതിയ സീലിങ് ഫാനുകള്‍.
ഉഷയുടെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലായ സ്വിഫ്റ്റ് കൂടുതല്‍ കാറ്റ് ലഭ്യമാക്കുന്നവിധത്തില്‍ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തിയാണ് സ്വിഫ്റ്റ് ആല്‍ഫയും സ്വിഫ്റ്റ് ആല്‍ഫ ക്രോമും വിപണിയിലെത്തിച്ചിരിക്കുന്നത്. ഇവ കൂടുതല്‍ മനോഹരവുമാക്കിയിട്ടുണ്ട്. ചെറിയ വോള്‍ട്ടേജിലും കറങ്ങുന്നവയാണ് ഈ ഫാനുകള്‍. നിലവില്‍ വിപണിയിലുള്ള ബ്ലൂം ശ്രേണി പരിഷ്ക്കരിച്ചതാണ് ബ്ലൂം ബെല്‍ ഫഌര്‍ ഫാനുകള്‍ .കാറ്റ് നന്നായി ലഭിക്കുന്നവിധത്തിലാണ് ഇതിന്റെ ബ്ലേഡുകള് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.