ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ ഹരിദ്വാറില്‍ ഗംഗാനദി കരകവിഞ്ഞ് ഒഴുകുകി. ഗംഗയുടെ കൈവഴിയായ സുഖി നദിയിലേക്ക് ഇരച്ചെത്തിയ ജലപ്രവാഹം തീരത്തെ ആകെ മുക്കി. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. ഗംഗയില്‍ ഇറങ്ങുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി. അടുത്ത മൂന്ന് ദിവസംകൂടി ഉത്തരാഖണ്ഡില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ഉച്ചയ്ക്ക് ശേഷമാണ് ഗംഗാ നദിയില്‍ പൊടുന്നനെ ജലനിരപ്പ് ഉയര്‍ന്നത്. നദീതീരത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രധാന റോഡുകള്‍ മുങ്ങി. ഗംഗയുടെ കൈവഴിയായ സുഖി നദിയിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. ഒഴുക്കുകുറഞ്ഞ സുഖി നദിയുടെ തീരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് പെട്ടെന്നുണ്ടായ കുത്തൊഴുക്കില്‍പ്പെട്ടത്.
കോട്‌വാളി മേഖലയെ ആണ് വെള്ളപ്പൊക്കം കൂടുതല്‍ ബാധിച്ചത്. ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീര്‍ത്ഥാടകരുള്‍പ്പെടെ നദിയില്‍ ഇറങ്ങരുതെന്ന് പൊലീസ് നിദേശം നല്‍കി. അടുത്ത മാസം നാല് വരെ ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
1,084 Less than a minute