KERALALATEST

ജോസ് കെ മാണി ചെ ഗുവേരയുടെ ആരാധകനായ വിപ്ലവകാരി; പരിഹാസവുമായി വി ഡി സതീശന്‍

ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍ എംഎല്‍എ. ബാര്‍ കോഴ ആരോപണം ആവിയായെന്നും നോട്ടെണ്ണുന്ന മെഷീന്‍ തുരുമ്പെടുത്തുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ജോസ് കെ. മാണി ചെഗുവേരയുടെ ആരാധകനായിരുന്നുവെന്ന് സത്യത്തില്‍ നമുക്കറിയില്ലായിരുന്നുവെന്നും വി.ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അവസാനം എന്തായി
ബാര്‍ കോഴ ആരോപണം ആവിയായി.
നോട്ടെണ്ണുന്ന മെഷീന്‍ തുരുമ്പെടുത്തു.
ബൂര്‍ഷ്വാ പാര്‍ട്ടിക്ക് എകെജി സെന്ററിലേക്ക് പച്ചപ്പരവതാനി.
സത്യത്തില്‍ നമുക്കറിയില്ലായിരുന്നു.
ജോസ് കെ.മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദാസ് ക്യാപ്പിറ്റല്‍ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിയിരുന്നു.
ഇപ്പോള്‍ എല്ലാം മനസ്സിലായി!!!

മാണിസാറിനെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാതിരുന്നവരുടെ കൂട്ടത്തിലേക്കാണ് ജോസ് കെ മാണി പോകുന്നതെന്നും ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടുവെന്ന് പി ജെ ജോസഫ് പറഞ്ഞു. ധാര്‍മികതയ്ക്കാണ് ജോസ് കെ മാണി മുന്‍ഗണന നല്‍കുന്നതെങ്കില്‍ യുഡിഎഫില്‍ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ലെന്നും പി ജെ ജോസഫ്

Related Articles

Back to top button