തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്ന വി കെ പ്രശാന്തിന്റെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ വി കെ പ്രശാന്ത് പങ്കുവെച്ച ചിത്രമാണ് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ചിത്രത്തിന് താഴെ ട്രോളുകളും കമന്റുകളും നിറയാന്‍ തുടങ്ങി. വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു. പിന്നീട് ഇതിന് പിന്നാലെ വിശദീകരണവുമായി എംഎല്‍എ തന്നെ രംഗത്തെത്തുകയും ചെയ്തു.
വാഹന പര്യടനമായിരുന്നില്ല ഇതെന്നും അത്യാവശ്യ കാര്യത്തിനായി ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് പോകേണ്ടി വന്നതാണെന്നുമാണ് എംഎല്‍എ പറയുന്നത്. അതേസമയം അത്യാവശ്യ കാര്യത്തിനായി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടി വന്നാല്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യാമല്ലോയെന്നായിരുന്നു പലരുടെയും മറുപടി.