BREAKING NEWSKERALA

ബാലശങ്കറിന്റേത് സീറ്റ് കിട്ടാത്തതിലുള്ള നിരാശ; ബിജെപി നേതാക്കള്‍ പ്രകോപിതരാകരുത്: വി.മുരളീധരന്‍

ന്യൂഡല്‍ഹി: സിപിഎമ്മുമായി താനടക്കുള്ള കേരളത്തിലെ ബിജെപി നേതാക്കള്‍ ഒത്തുകളിച്ചെന്ന ആര്‍എസ്എസ് നേതാവ് ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ സീറ്റ് കിട്ടാത്തതിലുള്ള നിരാശയുടെ ഭാഗമാണെന്ന് മന്ത്രി വി.മുരളീധരന്‍.
ആര്‍.ബാലശങ്കര്‍ ബിജെപിക്കോ ആര്‍എസ്എസിനോ എതിരായിട്ടുള്ള ആളല്ലെന്നും എന്നാല്‍ മത്സരിക്കാന്‍ ഉദ്ദേശിച്ച ഒരാള്‍ക്ക് സീറ്റ് കിട്ടാതിരിക്കുമ്പോഴുണ്ടാകുന്ന നിരാശയുണ്ടാകും. അതിലുള്ള ഒരു വൈകാരിക അഭിപ്രായപ്രകടനമായി കണ്ടാല്‍ മതി. അദ്ദേഹം കരുതികൂട്ടി പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ബിജെപി-സിപിഎം ധാരണയ്ക്ക് കെ.സുരേന്ദ്രനും വി.മുരളീധരനും ഒത്തുകളിക്കുന്നുവെന്ന് ബാലശങ്കര്‍ കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട്‌കോമിന് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനായി സിപിഎമ്മും കോണ്‍ഗ്രസും വളരെ കാലമായി ശ്രമിക്കുന്നുണ്ട്. അതിനായി അവര്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരേയും അവര്‍ ഇതിനായി കരുവാക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
ബാലശങ്കറിന്റേത് വൈകാരിക പ്രകടനമാണ്. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ഭാഗത്ത് നിന്ന് വരുമ്പോള്‍ അത് വിശ്വസിച്ച് സ്വയംപ്രകോപിതരാകരുത് എന്നാണ് ബിജെപി നേതാക്കളോട് പറയാനുള്ളതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker