KERALALATEST

സ്മിത മേനോന്റെ ‘കുരുക്ക്’ അഴിക്കാന്‍ വിശദീകരണവുമായി വി മുരളീധരന്‍

കോഴിക്കോട്: യുഎഇയില്‍ നവംബറില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ സ്മിത മേനോന്‍ പങ്കെടുത്തതിനെതിരായ പരാതിയില്‍ വിശദീകരണവുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കേണ്ടത് താനാണോയെന്നാണ് മന്ത്രിയുടെ ചോദ്യം.
സ്മിത മേനോന് മാത്രമല്ല അനുമതി കിട്ടിയതെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം പങ്കെടുത്ത സമ്മേളനത്തില്‍ അനുമതി ചോദിച്ചിരുന്നെങ്കില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും അനുമതി കിട്ടിയേനെയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വിശദീകരിക്കുന്നു.
സ്മിത മേനോന്‍ ഇരുന്നത് വേദിയില്‍ അല്ലെന്ന് ആവര്‍ത്തിച്ച മുരളീധരന്‍ അവരുടെ ഫേസ്ബുക്ക് പോസ്റ്റും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചു. കഴിഞ്ഞ നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ മന്ത്രിതല യോഗത്തില്‍ വി മുരളീധരനൊപ്പം സ്മിതാ മേനോന്‍ എന്ന സ്ത്രീ പങ്കെടുത്തതിനെതിരെ എല്‍ജെഡി നേതാവ് സലീം മടവുരാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. സ്മിത നയതന്ത്ര സംഘത്തിലുണ്ടായിരുന്നില്ലെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് പരാതി.
എന്നാല്‍ പിആര്‍ ഏജന്റ് എന്ന നിലയില്‍ ആണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് സ്മിതാ മേനോന്റെ വിശദീകരണം. ആര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ കോണ്‍ഫറന്‍സ് ആയിരുന്നു അതെന്നും ചിലവ് സ്വയം വഹിച്ചതാണെന്നും സ്മിതാ മേനോന്‍ പറയുന്നു.

Related Articles

Back to top button