BREAKING NEWSKERALA

സ്മിതക്കുരുക്കില്‍ മുരളീധരന്‍ മുറുകുന്നു

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി വി.മുരളീധരനൊപ്പം ഐഒആര്‍എ സമ്മേളനത്തില്‍ സ്മിത മേനോന്‍ പങ്കെടുക്കുന്നത് കേന്ദ്ര സംഘത്തൊടൊപ്പം തന്നെയെന്ന് ദൃശ്യങ്ങള്‍. സ്മിത ഇന്ത്യന്‍ ഔദ്യോഗിക സംഘത്തിനൊപ്പം ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ യുട്യൂബ് പേജിലാണ് ദൃശ്യങ്ങള്‍ ഉള്ളത്. മാധ്യമ പ്രവര്‍ത്തകയായാണ് സ്മിത കോണ്‍ഫറന്‍സിന് എത്തിയതെന്നായിരുന്നു വി.മുരളീധരന്റെ വാദം.
അന്താരാഷ്ട്ര കോണ്‍ഫന്‍സില്‍ സ്മിതാ മേനോന്റെ പങ്കാളിത്തവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നടത്തിയ പ്രോട്ടോക്കോള്‍ ലംഘനവും ബി.ജെ.പി ദേശീയ നേതൃത്വത്തിലും ചര്‍ച്ചയായ സാഹചര്യത്തില്‍ കൂടിയാണ് ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. വിസിറ്റിംഗ് വിസയിലെത്തിയാണ് സ്മിത മേനോന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയത്. ഇതില്‍ തന്നെ ചട്ട ലംഘനവും നിയമലംഘനവും ഉണ്ടെന്നാണ് നയതന്ത്ര വിദഗ്ധര്‍ പറയുന്നത്. ഇതിനെതിരെ നിയമ നടപടിക്ക് സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ 2019 നവംബര്‍ എട്ടിനാണ് വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker