ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇന്ന് കോവിഡ് വാക്സിന് കുത്തിവെപ്പ് ആരംഭിക്കുമ്പോള്‍ പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് കുത്തിവെപ്പ് തത്കാലം നടത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന് കുത്തിവെപ്പ് നടത്താന്‍ ഡി.സി.ജി.ഐ. നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വിശദപഠനങ്ങള്‍ക്കുശേഷം കുത്തിവെപ്പിനായുള്ള നിര്‍ദേശങ്ങള്‍ പുതുക്കിയതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്ഗനൈസേഷന് (സി.ഡിഎസ്.സി.ഒ.) അറിയിച്ചു. പുതിയ നിര്‍ദേശമനുസരിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന് എന്നീ വാക്സിനുകള്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കില്ല.