BREAKING NEWSKERALA

കോവിഡ് രോഗികള്‍ കൂടുന്നു, വാക്‌സീന്‍ സ്റ്റോക്ക് രണ്ടുദിവസത്തേക്കുമാത്രം; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

കണ്ണൂര്‍: കേരളത്തില്‍ രണ്ടു ദിവസത്തേക്കുള്ള വാക്‌സീന്‍ മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ വാക്‌സീന്‍ ഡോസുകള്‍ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സീന്‍ രണ്ടു ദിവസത്തിനുള്ളില്‍ എത്തിയില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ പ്രതിസന്ധിയിലാകുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണെന്നും കനത്ത ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. പഞ്ചായത്ത് തല പ്രതിരോധം ശക്തമാക്കും. വാര്‍ഡ് തലത്തിലുള്ള കോവിഡ് പ്രതിരോധസമിതികളും ശക്തമാക്കും.
രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. ഗുരുതര പ്രശ്‌നങ്ങളുള്ള രോഗികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള കോവിഡ് ആശുപത്രിയില്‍ എത്തിക്കണം.
കോവിഡിന്റെ കര്‍വ് ക്രഷ് ചെയ്യാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഏത് പ്രദേശത്താണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കൂടുന്നതെന്ന് പ്രത്യേകം പരിശോധിക്കും. അവിടെ പ്രത്യേക ഇടപെടല്‍ നടത്തും. പരിശോധന കുറഞ്ഞ സ്ഥലങ്ങളില്‍ അവ വര്‍ധിപ്പിക്കും. ക്വാറന്റീന്‍ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button