KERALABREAKING NEWS

വാക്‌സീന്‍ക്ഷാമം പരിഹരിക്കാന്‍ നടപടി; 2 ലക്ഷം ഡോസ് സംസ്ഥാനത്തെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സീന്‍ക്ഷാമം പരിഹരിക്കാന്‍ നടപടി. രണ്ടു ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍ ചൊവ്വാഴ്ച സംസ്ഥാനത്തെത്തും. ഇതു സംബന്ധിച്ച്, വാക്‌സീന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍നിന്ന് സര്‍ക്കാരിന് അറിയിപ്പ് ലഭിച്ചു.
50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന് കത്ത് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറിയിപ്പ് ലഭിച്ചത്.
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വാക്‌സീന്‍ ക്ഷാമം രൂക്ഷമാണ്. 2 ദിവസത്തേയ്ക്കുള്ള വാക്‌സീന്‍ മാത്രമേ ബാക്കിയുള്ളൂ. കോവിഡ് നിരക്ക് കുതിച്ചുയര്‍ന്നതോടെ വാക്‌സീന്‍ സ്വീകരിക്കാന്‍ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Related Articles

Back to top button