IDUKKIKERALALATEST

വാഗമണില്‍ കാര്‍ ഒലിച്ചുപോയി കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ഇടുക്കി നല്ലതണ്ണിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശിയായ അനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് രണ്ട് യുവാക്കളെ കാണാതായത്.
അപകടം നടന്ന അന്നുതന്നെ മാര്‍ട്ടിന്‍ എന്നയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. മാര്‍ട്ടിനും അനീഷും സഞ്ചരിച്ചിരുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോവുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker