KERALALATEST

ഗുരുവായൂര്‍ ദേവസ്വത്തിലെ ഏറ്റവും വലിയ കൊമ്പന്‍ വലിയ കേശവന്‍ ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ ഏറ്റവും വലിയ കൊമ്പനായ വലിയ കേശവന്‍ ചരിഞ്ഞു. ഏറെ ആരാധകരുള്ള വലിയ കേശവന്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന വലിയ ആനകളില്‍ പ്രമുഖനാണ്.
തിങ്കഴാഴ്ച രാവിലെ പതിനൊന്നരോടെയാണ് വലിയ കേശവന്‍ ചരിഞ്ഞത്. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ രണ്ട് മാസമായി വലിയ കേശവന്‍ അവശനിലയിലുമായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കുടുംബമായ നാകേരി മനക്കാര്‍ 2000 മെയ് ഒമ്പതിനാണ് വലിയ കേശവനെ നടയ്ക്കിരുത്തിയത്. വലിയ കേശവന്‍ ചരിഞ്ഞതോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker