ദുബായ്: വന്ദേഭാരത് ദൗത്യത്തിലൂടെ യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് 2,75,000 പ്രവാസികള്‍. മടക്കയാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അഞ്ച് ലക്ഷത്തിലേറെ പേരില്‍ നിന്നാണ് ഇത്രയും പേര് മടങ്ങിയതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഇപ്പോഴും സീറ്റുകള്‍ ബുക്ക് ചെയ്യാതെയുണ്ട്.
കേരളം, ഡല്‍ഹി, അമൃത്സര്‍ തുടങ്ങിയിടങ്ങളിലേക്കുള്ള 90 ലേറെ വിമാന ടിക്കറ്റുകള്‍ ആഗസ്റ്റ് 15 വരെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഈ മാസാവസാനം കൂടുതല്‍ വിമാനസര്‍വീസുകളും പ്രഖ്യാപിക്കും.
ഈ പ്രത്യേക വിമാനങ്ങള്‍ക്ക് പുറമെ എമിറേറ്റ്സ്, ഫ്ളൈ ദുബായ്, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങളും യു.എ.ഇയില്‍ നിന്നും വിവിധയിടങ്ങളിലേക്ക് നൂറോളം സര്‍വീസ് നടത്താന്‍ പദ്ധതിയിടുന്നുണ്ട് . അതേസമയം മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞവര്‍ ആഗസ്റ്റ് 10 ന് മുന്‍പുതന്നെ രാജ്യം വിടണമെന്നും കോണ്‍സുലേറ്റ് ഓര്‍മപ്പെടുത്തി