BREAKING NEWSKERALA

വനിതാ പോലീസ്‌സ്റ്റേഷനില്‍ സ്വമേധയാ കേസെടുക്കാം

തിരുവനന്തപുരം: വനിതാ പോലീസ്‌സ്റ്റേഷനുകള്‍ പ്രത്യേക പോലീസ് സ്റ്റേഷനുകളാണെന്നും പരാതി നല്‍കുന്നയാളോ കുറ്റം ആരോപിക്കപ്പെടുന്നയാളോ സ്ത്രീയാണെങ്കില്‍ വനിതാ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താമെന്നും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. മറ്റു ചില സാഹചര്യങ്ങളിലും വനിതാ പോലീസ്‌സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും അദ്ദേഹം സര്‍ക്കുലറില്‍ വ്യക്തമാക്കി.
പരാതി നല്‍കുന്നത് സ്ത്രീ ആയിരിക്കുകയും എതിര്‍ഭാഗത്തുള്ളവരില്‍ ഒരാള്‍ സ്ത്രീയും മറ്റുള്ളവര്‍ പുരുഷനുമാണെങ്കിലുംകേസ് രജിസ്റ്റര്‍ ചെയ്യാം. പരാതി നല്‍കുന്നയാള്‍ പുരുഷനും കുറ്റം ആരോപിക്കപ്പെടുന്നത് സ്ത്രീക്കെതിരേയും ആണെങ്കിലും കേസെടുത്ത് അന്വേഷണം നടത്താം. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍, പെണ്‍കുട്ടികളെ കാണാതാകല്‍ തുടങ്ങിയവ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം. മറ്റു പോലീസ്‌സ്റ്റേഷനുകള്‍ക്കെന്ന പോലെ കൃത്യമായി അതിര്‍ത്തി നിശ്ചയിച്ചിട്ടുള്ളവയാണ് വനിതാ പോലീസ്‌സ്റ്റേഷനുകള്‍.
ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശമില്ലാതെ സ്വമേധയാ തന്നെ വനിതാ പോലീസ് സ്റ്റേഷനുകള്‍ക്ക് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം.
വനിതാ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ട കേസുകള്‍ മറ്റേത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്താലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച് ജില്ലയിലെ വനിതാ പോലീസ്‌സ്റ്റേഷനിലേക്ക് മാറ്റണം. നിലവില്‍ വനിതാ സെല്‍ അന്വേഷിക്കുന്ന കേസുകള്‍ വനിതാ പോലീസ്‌സ്റ്റേഷനിലേക്ക് മാറ്റണമെന്ന പരാതിക്കാര്‍ ആവശ്യപ്പെട്ടാല്‍ ഡിവൈ.എസ്.പി. അല്ലെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാകണം നടപടി. ആരെയെങ്കിലും വനിതാ പോലീസ് സ്റ്റേഷന്റെയല്ലാത്ത ലോക്കപ്പില്‍ പാര്‍പ്പിക്കണമെന്നുണ്ടെങ്കില്‍ അക്കാര്യം ജില്ലാ പോലീസ് മേധാവിയോട് രേഖാമൂലം ആവശ്യപ്പെടണം.

Related Articles

Back to top button