തെന്നിന്ത്യന്‍ നടന് വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാര്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരമാണ്. രണ്ടു വിവാഹ പരാജയങ്ങള്‍ക്ക് ശേഷവും ആഘോഷമായി സംവിധായകന് പീറ്റര്‍ പോളിനെ വിവാഹം ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു വനിത താനുമായി ബന്ധം പിരിയാതെയാണ് പീറ്റര്‍ രണ്ടാം വിവാഹം ചെയ്തത് എന്ന് ആരോപിച്ച് ആദ്യ ഭാര്യ എലിസബത്ത് രംഗത്ത് എത്തിയതോടെ വിവാദങ്ങളും ഉയര്‍ന്നു.
എന്നാല്‍ ദിവസങ്ങള്‍ മാത്രമാണ് ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നത് ഒരു ഗോവന്‍ ട്രിപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. മദ്യപാനമായിരുന്നു ഇവര്‍ക്കിടയില്‍ വില്ലനായത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. നടിയുടെ പുതിയ വീഡിയോ ആരാധകര്‍ക്കിടയില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.
മൂന്നാമത്തെ വിവാഹ സമയത്ത് പീറ്റര്പ്പോളും വനിതയും കയ്യില്‍ ടാറ്റൂചെയ്തിരുന്നു. പീറ്റര്‍ പോള്‍ എന്ന പേര് വനിതയും വനിതയുടെ പേര് പീറ്ററും ടാറ്റുചെയതിരുന്നു. ഇപ്പോള്‍ ആ ടാറ്റു മായ്ചിരിക്കുകയാണ് താരം. ടാറ്റു മായ്ക്കാതെ അതിനെ മറ്റൊരു രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ താരം നാലം വിവാഹത്തിനൊരുങ്ങുകയാണോ എന്ന അന്വേഷണമാണ് നടക്കുന്നത്.