വീട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുവെന്നു കാട്ടി ഭര്‍ത്താവിനെതിരെ പരാതിയുമായി പ്രമുഖ നടി വര്‍ഷ. എംപി കൂടിയായ ഭര്‍ത്താവ് അനുഭവ് മൊഹന്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുരിഘട്ട് പൊലീസാണ് എംപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
വര്‍ഷ വെള്ളിയാഴ്ച കട്ടക്കിലെ നിമാഷിയിലെ വീട്ടിലേക്ക് എത്തിയപ്പോള്‍ പ്രവേശിക്കുന്നത് അനുഭവും കൂട്ടാളികളും തടഞ്ഞെന്നാണ് പരാതി. ഒരു മണിക്കൂര്‍ നേരം തന്നെ വീട്ടിന് പുറത്ത് നിര്‍ത്തിയെന്നും പൊലീസ് ഇടപെട്ടതിന് ശേഷമാണ് അകത്ത് കടക്കാനായതെന്നും നടി പറയുന്നു. അനുഭവിനെതിരെ സെപ്റ്റംബറില്‍ വര്‍ഷ ഗാര്‍ഹിക പീഡനക്കേസ് ഫയല്‍ ചെയ്തിരുന്നു.
ഐപിസി 498, 341, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് അഡീഷണല്‍ ഡിസിപി ത്രിനാഥ് മിശ്ര പറഞ്ഞു. അനുഭവ് മൊഹന്തിയുടെ രണ്ട് കൂട്ടാളികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.