കല്‍പ്പറ്റ : വനത്തിനുള്ളിലെ വാറ്റു കേന്ദ്രം നശിപ്പിച്ചു.വയനാട് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, എക്സൈസ് ഇന്റലിജന്‍സും, കല്‍പ്പറ്റ എക്സൈസ് റേഞ്ച് പാര്‍ട്ടിയും മേപ്പാടി ഫോറസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത റെയിഡിലാണ് വൈത്തിരി താലൂക്കില്‍ മൂപ്പൈനാട് വില്ലേജില്‍ നല്ലന്നൂര്‍ വനത്തില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റുന്നതിനായി തകര ബാരലുകളില്‍ സൂക്ഷിച്ച 600 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചത്. പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ല. കല്‍പ്പറ്റ എക്സൈസ് ഇന്‍സ്പെക്ടര്‍ സി. സന്തോഷ്, ഇന്റലിജന്‍സ് ഇന്‍സ്പക്ടര്‍ സുനില്‍ എം.കെ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി ഷാജിമോന്‍ , കെ .രമേഷ്, പി .എസ് വിനീഷ്, ഇ.വി. ഏലിയാസ്. സി.ഇ.ഒ മാരായ അന്‍വര്‍, സജീവ് .ഒ, വനിത സി.ഇ.ഒ അനിത ,എക്സൈസ് ഡ്രൈവര്‍ വീരാന്‍ കോയ, മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.സി. . ഉഷാദ്. , ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം. അമല്‍ , പി.പി. ബിനീഷ് എന്നിവര്‍ ഉണ്ടായിരുന്നു.