BREAKING NEWSWORLD

ഒടുവില്‍ അവിടെയുമെത്തി കൊവിഡ്

ചൈനയിലെ വുഹാനില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ചതിനു പിന്നാലെ ലോകയാത്രികരിലൂടെ കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. കഴിഞ്ഞ എട്ട്മാസമായി ലോകം മഹാമാരിയോട് പൊരുതുമ്പോള്‍ ഒരേയൊരു രാജ്യത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഓസ്‌ട്രേലിയയുടെ വടക്കു കിഴക്കായി 1931 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പസഫിക്ക് ദ്വീപ് രാഷ്ട്രമായ വാനുവാട്ടുവില്‍ കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മറ്റ് രണ്ട് രാജ്യങ്ങളായ മാര്‍ഷല്‍ ദ്വീപിലും സോളമന്‍ ദ്വീപിലും ഒക്ടോബറിലാണ് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഉത്തര കൊറിയ, തുര്‍ക്ക്‌മെനിസ്ഥാന്‍, പസഫിക്ക് ദ്വീപ് രാഷ്ട്രങ്ങളായ കിരിബതി, ഫെഡറേറ്റഡ് സ്റ്റേറ്റ് ഓപ് മൈക്രോനേഷ്യ, നൗറു, പലാവു, ടോംഗ, തുവാലു, സമോവ എന്നിവിടങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചതായി ഔദ്യോഗിക റിപ്പോ!ര്‍ട്ടില്ല. കൊവിഡ് വ്യാപനത്തെത്തുട!ര്‍ന്ന് തുടക്കത്തില്‍ത്തന്നെ മിക്ക പസഫിക് രാഷ്ട്രങ്ങളും തങ്ങളുടെ അതി!ര്‍ത്തികള്‍ അടച്ചിരുന്നു. യുഎസില്‍ നിന്നും മടങ്ങിയെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന 23 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് രാജ്യ തലസ്ഥാനമായ പോ!ര്‍ട്ട് വില്ലയിലേക്കും പുറത്തേക്കുമുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. കൂടാതെ രോഗിയുമായി സമ്പ!ര്‍ക്കം പുല!ര്‍ത്തിയ മുഴുവന്‍ ആളുകളേയും കണ്ടെത്താന്‍ ശ്രമിക്കുകയാണ് അധികൃതര്‍.
80 ഓളം ദ്വീപ് സമൂഹങ്ങള്‍ ചേരുന്ന രാജ്യമാണ് വാനുവാട്ടു. 1287 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ ദ്വീപുകള്‍ സ്ഥിതിചെയ്യുന്നത്. കൊവിഡ് വ്യാപനത്തിന്റെ തുടക്കമായ മാര്‍ച്ചില്‍ തന്നെ രാജ്യം തങ്ങളുടെ അതി!ര്‍ത്തികള്‍ അടച്ചിരുന്നു. ഏപ്രിലില്‍ വിദേശത്തു നിന്നുള്ള തൊഴിലാളികളുടെ വരവ് വിലക്കി. എന്നാല്‍ വിദേശത്തുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചു.
ഒക്ടോബറിലെ അവസാന ആഴ്ചയാണ് മാ!ര്‍ഷല്‍ ദ്വീപില്‍ ഒരാള്‍ക്ക് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഹുവായിലെ സൈനിക താവളത്തില്‍ നിന്നും എത്തിയ ആളിലാണ് രോഗബാധ കണ്ടെത്തിയത്. ഒക്ടോബറിലെ ആദ്യവാരമാണ് സോളമന്‍ ദ്വീപില്‍ കൊവിഡ് ബാധ കണ്ടെത്തിയത്. കപ്പലില്‍ എത്തിയ ഒരു ഡസണിലധികം ആളുകളിലാണ് കൊവിഡ് ബാധ കണ്ടെത്തിയത്. എന്നാല്‍ ഇവിടെ സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം മാ!ര്‍ഷല്‍ ദ്വീപ് കൊവിഡ് മുക്തിമായതായി അധികൃത!ര്‍ ഈ ആഴ്ച പ്രഖ്യാപിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker