BUSINESSMARKET

വിട്രാ ഫ്രെഷ് വാട്ടര്‍ ക്ലോസറ്റ് പാന്‍

കൊച്ചി : കുളിമുറിയ്ക്ക് 24 മണിക്കൂറും ശുചിത്വവും സുഗന്ധവും ലഭ്യമാക്കുന്ന, വിട്രാ ഫ്രെഷ് വാട്ടര്‍ ക്ലോസറ്റ് പാന്‍, വിട്രാ വിപണിയിലെത്തിച്ചു. പ്രമുഖ ടര്‍ക്കിഷ് വ്യവസായ ഗ്രൂപ്പായ എക്‌സാസിബാസിയുടെ ബ്രാന്‍ഡാണ് വിട്രാ.
ശുചിമുറികള്‍ പരിപാലിക്കുന്നതിന് പ്രത്യേക സമയം മാറ്റിവെയ്‌ക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വാട്ടര്‍ ക്ലോസറ്റിന്റെ മുകളില്‍ വരുന്ന ടാങ്കാണ് വിട്രാ ഫ്രെഷ്.
പ്രസ്തുത ടാങ്കില്‍ നിറയ്ക്കുന്ന, ക്ലീനിങ്ങ് ലായനി, ഓരോ ഫല്‍ഷിലും, ക്ലോസറ്റ് കഴുകി ശുചിയാക്കുന്നു. ഇത് പാന്‍ നന്നായി വൃത്തിയാക്കുകയും ബാക്ടീരിയകളുടേയും അണുക്കളുടേയും പ്രജനനം തടയുകയും ചെയ്യുന്നു. ഫല്‍ഷിംഗ് സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന ക്ലീനിംഗ് ഏജന്റുകളെ സിസ്റ്റണില്‍ ചേര്‍ക്കേണ്ടതിന്റെ ആവശ്യകതയും ഇല്ല.
ക്ലോസറ്റുകള്‍ക്ക് ശുചിത്വം ഉറപ്പാക്കുന്ന ഒന്നാണ് വിട്രാ ഫ്രെഷ്, ഇത് ഓരോ ഫല്‍ും ബൗളിനു ചുറ്റും ലായനി ഉപയോഗിച്ച് വൃത്തിയാക്കുന്നു. ഒപ്പം കറയും ദുര്‍ഗന്ധവും തടയുകയും ചെയ്യുന്നു. പൂര്‍ണമായും ചാര്‍ജ്ജ് ചെയ്ത വിട്രാ ഫ്രഷ് ഡിസ്‌പെന്‍സര്‍ 800 ഫല്‍ഷുകള്‍ വരെ ലഭ്യമാക്കും. ഡബ്ല്യു സി പാനിന് മുകളിലുള്ള ലിക്വിഡ് ക്ലീനര്‍ ടാങ്ക്, ഫല്‍ഷിംഗ് വെള്ളത്തിലേക്ക് ലിക്വിഡ് ഡിറ്റര്‍ജന്റ് ചേര്‍ക്കുന്നു. ഓരോ ഫല്‍ും ശുചിത്വം വര്‍ധിപ്പിക്കുകയും വായുവിന്റെ പുതുമ നിലനിര്‍ത്തുകയും ചെയ്യുന്നു.
വിട്രാ ഫ്രെഷ് മെട്രോപോള്‍, ഡിലൈറ്റ്, നെസ്റ്റ് എന്നീ മോഡലുകളില്‍ ഡബ്ല്യു സിയില്‍ ലഭ്യമാണ്. ഓരോ തവണയും വിട്രാ ഫ്രഷ്, ലിക്വിഡ്, ഡിറ്റര്‍ജന്റ് ഡിസ്‌പെന്‍സറിലൂടെ ഫഌ് ചെയ്യുന്ന വെള്ളത്തില്‍ ചേര്‍ക്കുന്നു. ഓരോ ഉപയോഗത്തിനും ശേഷം ഇത് സ്വയം വൃത്തിയാക്കുകയും പുതുക്കുകയും ചെയ്യുന്നു. വിട്രാ ഫ്രഷ് ഡിസ്‌പെന്‍സര്‍ സിസ്റ്റണില്‍ നിന്ന് സ്വതന്ത്രമായതിനാല്‍, സിസ്റ്റണിന്റെ ആന്തരിക ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയുമില്ല. ഇത് ക്ലീനിംഗ് വളരെ വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍: 18001231134, വെബ്‌സൈറ്റ്: വേേു://ംംം.്‌ശേൃമശിറശമ.രീാ/
അണുവിമുക്തമായ ശുചിമുറിയും കുളിമുറിയുമാണ് വിട്രാ ഉറപ്പ് നല്‍കുന്നത്. അഞ്ച് ദശലക്ഷം സാനിറ്ററി വെയറുകളാണ് വിട്രാ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്. 350,000 ബാത്ത് ടബ്ബുകള്‍, 400,000 യൂണിറ്റ് ബാത്ത് റൂം ഫര്‍ണിച്ചറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 75 രാജ്യ്ങ്ങളിലേക്ക് വിട്രാ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

Related Articles

Back to top button