AUTOLATESTNATIONAL

വാഹന ഉടമകള്‍ക്ക് ആശ്വാസം; പെര്‍മിറ്റ് അടക്കമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഡിസംബര്‍ 31വരെ നീട്ടി

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത ഡിസംബര്‍ 31വരെ നീട്ടിയതായി ദേശീയപാത മന്ത്രാലയം. വാഹനങ്ങളുടെ പെര്‍മിറ്റ് അടക്കമുള്ള രജിസ്‌ട്രേഷന്‍ നടപടികളുടെ കാലാവധി 2020 ഡിസംബര്‍ 31വരെയുണ്ടാകും.
വാഹനങ്ങളുടെ പെര്‍മിറ്റ് അടക്കമുള്ള രജിസ്‌ട്രേഷന്‍ നടപടികളുടെ കാലാവധി 2020 ഡിസംബര്‍ 31വരെ നീട്ടാന്‍ ദേശീയപാത മന്ത്രാലയം തീരുമാനിച്ചു. വാഹനങ്ങളുടെ ലൈസന്‍സ്, പെര്‍മിറ്റ് എന്നിവയുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ളവ നടപടികളാണ് നീട്ടിയത്. ഫെബ്രുവരി ഒന്നിന് ശേഷിക്കുന്ന രേഖകള്‍ സാധൂകരിക്കുന്നതില്‍ കാലതാമസമുണ്ടായതിന് മറ്റ് തരത്തിലുള്ള പിഴ ഈടാക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Back to top button