BREAKING NEWSKERALALATEST

പ്രിസൈഡിങ് ഓഫിസര്‍ ബിജെപിക്ക് വോട്ട് ചെയ്ത് എന്നെ തോല്‍പിച്ചു: പരാതിയുമായി എന്‍.വേണുഗോപാല്‍

കൊച്ചി: പ്രിസൈഡിങ് ഓഫിസര്‍ നിയമവിരുദ്ധമായി ബിജെപി സ്ഥാനാര്‍ഥിക്ക് ഒരു വോട്ടു ചെയ്തതു മൂലമാണു താന്‍ ഒരു വോട്ടിനു പരാജയപ്പെട്ടതെന്ന പരാതിയുമായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍. കൊച്ചി കോര്‍പറേഷന്‍ ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി. ഒരു വോട്ടിനാണ് അദ്ദേഹം ബിജെപി സ്ഥാനാര്‍ഥി എം.പദ്മകുമാരിയോടു പരാജയപ്പെട്ടത്.
പരാതിയില്‍ നിന്ന്: വോട്ടെടുപ്പു പൂര്‍ത്തിയായപ്പോള്‍ ലഭിച്ചതു 496 വോട്ടിങ് സ്‌ലിപ്പുകള്‍. എന്നാല്‍, വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയതു 495 വോട്ടുകള്‍ മാത്രം. ഒരു വോട്ട്, യന്ത്രത്തില്‍ കാണുന്നില്ല. തുടര്‍ന്ന്, പ്രിസൈഡിങ് ഓഫിസര്‍ ചട്ടങ്ങള്‍ മറികടന്നു നറുക്കിടുകയും ബിജെപി സ്ഥാനാര്‍ഥിക്കു കുറി വീഴുകയും ചെയ്തു. തങ്ങള്‍ എതിര്‍ത്തിട്ടും പ്രിസൈഡിങ് ഓഫിസര്‍ ബിജെപി സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തു. വോട്ടെണ്ണിയപ്പോള്‍ തനിക്ക് 181 വോട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് 182 വോട്ടും. പ്രിസൈഡിങ് ഓഫിസറുടെ നിയമവിരുദ്ധ വോട്ടിലാണു ബിജെപി സ്ഥാനാര്‍ഥി ജയിച്ചതെന്നും പരാതിയില്‍ വേണുഗോപാല്‍ ആരോപിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker