കൊച്ചി: പുതിയ ടെലികോം ബ്രാന്‍ഡായ വി ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി ലേണിങ് ആന്‍ഡ് അപ്സ്കില്ലിങ്, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്, ബിസിനസ് ഹെല്പ് എന്നീ മേഖലകളില്‍ സവിശേഷമായ നിര്‍ദേശങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള സഹകരണ പരിപാടി പ്രഖ്യാപിച്ചു. ഇന്നത്തെ ഡിജിറ്റല്‍ സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകള്‍ അഭിമുഖീകരിച്ച്, വ്യക്തികളെയും സംരംഭങ്ങളെയും നിരവധി ആനുകൂല്യങ്ങളും വളര്‍ച്ചയും നേടാന്‍ പ്രാപ്തമാക്കുന്നതിനാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ആണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.
സമ്പന്നമായ കണക്റ്റിവിറ്റി കൂടാതെ, പ്രധാന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു നിര തന്നെ ഈ പുതിയ പദ്ധതിയിലൂടെ വി വാഗ്ദാനം ചെയ്യുന്നു.
. വിവിധമേഖലകളിലെ പ്രധാന കമ്പനികളുമായി ചേര്‍ന്ന് വി തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അപ്ഗ്രാഡ്, യുഡെമി, പെഡഗോഗി, ക്യുര്‍.ഫിറ്റ്, 1എംജി, എംഫൈന്‍, യൂനിമാര്ട്ട്, ഹബ്ളെര് ആന്റ് ഫിസ്കല്‍ തുടങ്ങിയവരുമായാണ് കമ്പനി പങ്കാളിത്തം രൂപപ്പെടുത്തിയത്. ഒപ്പം വി ഉപയോക്താക്കള്‍ക്ക് പ്രത്യേക അനൂകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ മേഖലകളില്‍ ഓരോന്നിനും കീഴില്‍ കൂടുതല്‍ പങ്കാളികളെ പ്രവേശിപ്പിക്കാനും പദ്ധതിയുണ്ടെന്ന് വോഡഫോണ്‍ ഐഡിയയുടെ എംഡിയും സിഇഒയുമായ രവീന്ദര്‍ ടക്കര്‍ പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് വി ആപ് ഡൗണ്‍ലോഡ് ചെയ്ത് പുതിയ സേവനങ്ങള്‍ കരസ്തമാക്കാം. വിയുടെ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്തക്കള്‍ക്കും ഈ ഓഫറുകള്‍ ലഭ്യമാണ്.