KERALAALAPPUZHALATEST

പഞ്ചായത്ത് രാജ് സംവിധാനത്തില്‍ സാങ്കേതിക വിപ്ലവത്തിന് സാധ്യത തെളിയുന്നു

ആലപ്പുഴ: നമ്മുടെ നാട്ടില്‍ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം- ജനകീയാസൂത്രണ മാതൃകയില്‍ പഞ്ചായത്ത് രാജ് സംവിധാനങ്ങളില്‍ സാങ്കേതിക വിപ്ലവത്തിന് സാധ്യത തെളിയുന്നു. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രായം കുറഞ്ഞ ജനപ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാരിന്റെ ഇന്നവേഷന്‍ ചലഞ്ച് ജേതാവ് ജോയ് സെബാസ്റ്റ്യന്റെ നേതൃത്ത്വത്തില്‍ നടത്തിയ സംവാദത്തിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്.
യുവ മെമ്പര്‍മാര്‍ എന്ന നിലയില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പദ്ധതികളും വിശദാംശങ്ങളും സോഷ്യല്‍ മീഡിയായിലൂടെയും,കമ്പ്യൂട്ടര്‍ പ്രോഗാമുകളിലൂടെയും ജനസേവനത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം , ഉത്തരം മേഖലകളിലെ പ്രാദേശിക പരിശീലനം, ഓരോ വാര്‍ഡിലും മികവ് തെളിയിക്കുന്നവരെ പ്രാദേശിക ത്രിതല സംവിധാനത്തിന്റെ സാങ്കേതിക സമിതികളില്‍ ഉള്‍പ്പെടുത്തുക, പ്രധാനമായും പ്രകൃതി ദുരന്തം പോലുള്ള അടിയന്തര സാഹചര്യത്തിലും, രോഗപ്രതിരോധ മേഖലയിലും,മറ്റ് എല്ലാമേഖലയിലും ഉപയോഗപ്പെടുത്തല്‍ എന്നിവയായിരുന്നു ചര്‍ച്ചാ വിഷയങ്ങള്‍. കൂടാതെ ഓരോ വാര്‍ഡിലെയും ഒരോ വോട്ടര്‍മാരെയും സാങ്കേതികമായി കോര്‍ത്തിണക്കല്‍, ഒരു വര്‍ഷം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഏകദേശം 7000 കോടി രൂപയുടെ, 210000 ല്‍ അധികം വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ നാലാം തലമുറ സാങ്കേതിക വിദ്യകളിലൂടെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതും ചര്‍ച്ചയായി .
ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത് . ജോണ്‍സണ്‍ ഫെര്‍ണാണ്ടസ് മോഡറേറ്ററായി . കേരളത്തിലെ വിവിധ ജില്ലകളിലെ പഞ്ചായത്ത് മെമ്പര്‍മാരായ സി ആര്‍ അനൂപ് , രേണുക മുരുകദാസ് , ആസ്മിയ അലി , എ തസ്‌നി , കെ എ ഷാഹിന, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags

Related Articles

Back to top button
Close