തിരുവനന്തപുരം: വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ സൈനികരെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റ് ചെയ്തു. സൈനികരെയും കുടുംബത്തെയും അധിക്ഷേപിച്ചുവെന്ന കേസിലാണ് അറസ്റ്റ് രേഖപ്പടുത്തിയത്. സൈബര്‍ പൊലീസാണ് ജയിലില്‍ കഴിയുന്ന വിജയ് പി നായറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്ത്രീകളെ മോശമായി പരാമര്‍ശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി. നായരെ ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. പിന്നാലെയാണഅ സൈനികരെയും കുടുബംത്തെയും അധിക്ഷേപിച്ചെന്ന പരാതിയും ഉയര്‍ന്നത്.
ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസില്‍ യൂടൂബര്‍ വിജയ് പി നായര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് എതിര്‍ത്തെങ്കിലും ഉപാധികളോടെയാണ് ജാമ്യം. അശ്ലീല വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ റിമാന്‍ഡിലാണ് വിജയ് പി നായര്‍.