തിരുവനന്തപുരം: യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്കെതിരെ കേസ്. ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തത്. സ്ത്രീകളോട് അപമര്യാദയയായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്.
യൂട്യൂബ് വീഡിയോയില്‍ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഭാഗ്യ ലക്ഷമിയും ദിയാ സനയും കയ്യേറ്റം ചെയ്യുകയും കരി ഓയില്‍ ഓയിക്കുകയും ചെയ്തിരുന്നു. വിജയ് പി നായര്‍ എന്ന വ്യക്തി താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു മര്‍ദ്ദനം. പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രണമെന്നായിരുന്ന ഭാഗ്യലക്ഷിയുടെ പ്രതികരണം. സ്ത്രീകളെ അപമാനിച്ചതില്‍മാപ്പു പറയുന്നതായും ആക്രമിച്ചവര്‍ക്കെതിരെ തനിക്ക് പരാതിയില്ലെന്നും വിജയ് പി നായര്‍ പറഞ്ഞു. .
സ്വന്തം യൂട്യൂബ് ചാനല്‍ വഴി വിജയ് പി നായര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു കൈയേറ്റം. സ്റ്റാച്യുവില്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ വിജയ് പി നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്ത ഭാഗ്യ ലക്ഷി, ദിയസനയും ആദ്യം കരിയോയില്‍ ഒഴിച്ചു, കൈയേറ്റവും ചെയ്തു. പരാമാര്‍ശങ്ങളില്‍ മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം വിജയുടെ ലാപ് ടോപ്പും മൊബൈലുകളുമെല്ലാം സ്ത്രീകളെത്തുകൊണ്ടുപോയി. ഇതിനെ എതിര്‍ക്കാന്‍ വിജയ് ശ്രമിച്ചുവെങ്കിലും ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും തടഞ്ഞു.
ആക്രമത്തിന് ശേഷം കമ്മീഷണര്‍ ഓഫീസില്‍ പരാതിയുമായി എത്തി സ്ത്രീകളോട് മ്യൂസിയം സ്റ്റേഷന് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തുകൊണ്ടാണ് കൈയേറ്റം ചെയ്യേണ്ടിവത്തെന്ന് ഭാഗ്യലക്ഷി പറയുന്നു. അതേ സമയം മറ്റ് പലരും പറഞ്ഞു കേട്ടത്തനുസരിച്ചാണ് വീഡിയോ തയ്യാറാക്കിയതെന്നും തന്നെ ആക്രമിച്ചവര്‍ക്കെതിരെ പരാതിയില്ലെന്നും വിജയ് പറയുന്നു.
ആക്രമണത്തിന് ശേഷം ലാപ്ടോപ്പും മൊബൈലുമായി സ്ത്രീകള്‍ മ്യൂസിയം സ്റ്റേഷനിനിലെത്തിയെങ്കിലും സാധനങ്ങള്‍ പൊലീസ് വാങ്ങിയില്ല. ഭാഗ്യലക്ഷമിയോ മാറ്റാരെങ്കിലുമൊ നല്കിയ പരാതി ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. പിന്നീട് തമ്പാനൂര്‍ സ്റ്റേഷനിലെത്തിയ ഭാഗ്യലക്ഷമിയും സുഹൃത്തുക്കളും വിജയക്കെതിരെ പരാതി എഴുതി നല്‍കുകയും ലാപ് ടോപ്പും മൊബൈലും കൈമാറുകയും ചെയ്തു.