തിരുവനന്തപുരം:വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും കൂട്ടരും കൈയ്യേറ്റം ചെയ്ത സംഭവം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.. .ഭാഗ്യലക്ഷ്മി , ആക്റ്റിവിടുകളായ ദിയ സന , ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായര്‍ എന്ന യൂട്യൂബറെ കയ്യേറ്റം ചെയ്തിരുന്ന കേസില്‍ ഇന്ന് നിര്ണ്ണായക ദിവസമായിരുന്നു.അശ്ലീല യുട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം ഇല്ല. ഭാഗ്യലക്ഷ്മി ദിയ സന, ശ്രീലക്ഷമി അറയ്ക്കഷ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ അതിശക്തമായി എതിര്‍ത്തിരുന്നു . തിരുവനന്തപുരം ജില്ലാ കോടതിയാണു വിധി പ്രസ്താവിച്ചത്.
യുട്യൂബിലൂടെ വനിതകളെക്കുറിച്ച് അസഭ്യം പറഞ്ഞതിന് വിജയ് പി. നായരെ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള വനിതകള്‍ ആക്രമിച്ച കേസിലാണ് അവര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. ഭാഗ്യലക്ഷ്മിയെ കൂടാതെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഭാഗ്യലക്ഷ്മിക്കും മറ്റു പ്രതികള്‍ക്കും മുന്‍കൂര്‍ജാമ്യം നല്‍കിയാല്‍ നാളെ നിയമം കൈയിലെടുക്കാന്‍ പൊതുജനത്തിനു പ്രചോദനമാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശേഷാദ്രിനാഥന്‍ കേസ് പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
വിജയ് നായരെ കൈയേറ്റം ചെയ്യുകയും മാപ്പു പറയിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് എതിര്‍ത്ത് സര്‍ക്കാര്‍ എത്തിയിരുന്നു . ഇവര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. എന്തിന്റെ പേരിലാണെങ്കിലും വീട്ടില്‍ കയറി അക്രമിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. ഇന്നിവര്‍ നിയമം കൈയ്യിലെടുത്തത് ലളിതമാക്കിയാല്‍ നാളെ ഇത് മുതലാക്കി പലരും തല്ലാന്‍ വന്ന് ഈ ന്യായം പറയും. ഈ നാട്ടില്‍ നിയമം എല്ലാവര്‍ക്കും ഒന്നാണ്. അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതോടെ ഭാഗ്യലക്ഷ്മിയും കൂട്ടരും പെട്ടു . ഭാഗ്യലക്ഷ്മിയേയും കൂട്ടര്‍ക്കും എതിരെ ജാമ്യമില്ലാ കേസ് ചുമത്തിയെങ്കിലും അറസ്റ്റ് ചെയ്തില്ല.