ENTERTAINMENTMALAYALAM

ഇവിടുത്തെ സിനിമക്കാര്‍ക്ക് നമ്മളെയൊന്നും പിടിക്കുന്നില്ല, ഇനി മലയാളത്തില്‍ പാടുന്നില്ലെന്ന് വിജയ് യേശുദാസ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകനാണ് യേശുദാസ്. വളരെയേറെ വര്‍ഷങ്ങളായി ഗായകനായി ആസ്വാദകരുടെ ഹൃദയങ്ങള്‍ കീഴടക്കുകയാണ് അദ്ദേഹം. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനും അതുപോലെ ആസ്വാദകരുടെ പ്രിയങ്കരനായ ഗായകനുമാണ് വിജയ് യേശുദാസ്. ഇന്ത്യയിലെ മിക്ക ഭാഷകളിലും മികച്ച ഗാനങ്ങള്‍ അലപിച്ച് പ്രേക്ഷകരുടെ മനം കവരാന്‍ വിജയ് യേശുദാസിന് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളിലും മറ്റും സജീവമായ അദ്ദേഹത്തിന് വളരെയധികം ആരാധകരുണ്ട്. വിജയ് യേശുദാസിന്റെ പാട്ടുകള്‍ക്ക് ഒരുപാട് അസ്വാദകരുണ്ട്. ധനുഷ് നായകനായ മാരി എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ച് വിജയ് സിനിമയിലും തിളങ്ങി.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് ആണ് നേടിയത്. ഇതുവരെ മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് നേടിയിട്ടുള്ളത്. പുതിയ ഒരു സംരംഭവുമായി വിജയ് യേശുദാസും കൂട്ടുകാരും അടുത്തിടെ തുടക്കം കുറിച്ചിരുന്നു. ലോകോത്തര സലൂണ്‍ ബ്രാന്‍ഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറും ചുമതലക്കാരനുമായാണ് ഇവര്‍ എത്തുന്നത്. ഇപ്പോഴിതാ എല്ലാ ആസ്വാദകരേയും ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് വിജയ്. മലയാളം പിന്നണി ഗാനരംഗത്ത് സജീവമായ 20വര്‍ഷം പിന്നിടുമ്പോയാണ് വിജയ് ഇത്തരത്തില്‍ ആസ്വാദകരെ ഞെട്ടിച്ചത്.
ഇനി മലയാളം സിനിമകളില്‍ താന്‍ ഗാനം ആലപിക്കില്ലെന്നാണ് വിജയ് യേശുദാസ് പറഞ്ഞിരിക്കുന്നത്. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല. അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് തീരുമാനം എടുത്തതെന്ന് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു. തന്റെ പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിജയ് പറഞ്ഞു. വിജയിയുടെ ഈ പ്രസ്താവന ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

Related Articles

Back to top button