തിരുവനന്തപുരം : കഴിഞ്ഞ ദിവസം പദവി രാജിവെച്ച കെപിസിസി ജനറല്‍ സെക്രട്ടറി വിജയന് തോമസ് ഇന്ന് നടത്താനിരുന്ന പത്ര സമ്മേളനം മാറ്റിവച്ചു. പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് കോണ്‍ഗ്രസിന്റെ വിജയത്തിനായി സംസ്ഥാനമൊട്ടാകെ യാത്ര ചെയ്യുമെന്നും പ്രവര്‍ത്തിക്കുമെന്നും വിജയന് തോമസ് പറഞ്ഞു.
പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിലും ഗ്രൂപ്പ് കളിയിലും അതൃപ്തിയുള്ളതുകാരണമാണ് രാജിവെച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ നേമത്ത് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് വിജയന് തോമസിന്റെ രാജിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. മറ്റുപാര്‍ട്ടിയിലേക്ക് ചേക്കേറുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ അത്തരം പ്രചരണങ്ങളെ വിജയന് തോമസ് തള്ളി. ‘ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസ്സിന്റെ മുഖ്യശത്രുക്കളാണ്. ഇരുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണ്. കോണ്‍ഗ്രസിന്റെ അഭ്യന്തര ജനാധിപത്യത്തിന്റൈ ഭാഗമാണ് തന്റെ രാജി. സിപിഎം സൈബര്‍ പോരാളികള്‍ അത് ബി.ജെ.പി ലേക്കുള്ള യാത്രയായി പ്രചരിപ്പിച്ചു’. അത് ലജ്ജാവഹവും ജനാധിപത്യ മര്യാദയില്ലാത്തതുമാണെന്നും വിജയന് തോമസ് കൂട്ടിച്ചേര്‍ത്തു.
കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെ ഇന്ന് വാര്‍ത്തസമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കുമെന്ന് വിജയന് തോമസ് അറിയിച്ചിരുന്നു. എന്നാല്‍ നേതാക്കള്‍ ഇടപ്പെട്ട് വിജയന് തോമസിനെ അനുയയിപ്പിക്കുകയായിരുന്നു.
**