BREAKING NEWSKERALA

പാണക്കാട് പരാമര്‍ശം; വിജയരാഘവനെ തിരുത്തി സിപിഎം

തിരുവനന്തപുരം: സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ‘പാണക്കാട് പരാമര്‍ശത്തില്‍’ പാര്‍ട്ടിയുടെ തിരുത്ത്. വിജയരാഘവന്റെ ആ വിവാദ പരാമര്‍ശം ഒഴിവാക്കാവുന്നതായിരുന്നുവെന്നു സിപിഎം വിലയിരുത്തി. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിന്റെ ഈ അഭിപ്രായം വിജയരാഘവനും അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണമെന്നും നിര്‍ദേശിച്ചു.
കഴി!ഞ്ഞ എല്‍ഡിഎഫ് യോഗത്തിനു ശേഷമുള്ള വിജയരാഘവന്റെ വാക്കുകള്‍ വന്‍ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിരുന്നു. എല്‍ഡിഎഫ് യോഗം നടന്ന 27ന് തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്!ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ വസതിയിലെത്തി കണ്ടത്.
ഇതേക്കുറിച്ച് വിജയരാഘവന്റെ ആക്ഷേപം ഇങ്ങനെയായിരുന്നു: ”പാണക്കാട്ടേയ്ക്കുള്ള രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും യാത്രയാണ് ഇന്നത്തെ പ്രഭാത വാര്‍ത്ത. ലക്ഷ്യം വ്യക്തമാണ്. മതാധിഷ്ഠിത രാഷ്ട്രീയ ശക്തികളുമായി കൂട്ടുകെട്ടു വിപുലീകരിക്കുക എന്ന നിലയിലേക്ക് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും ചുരുങ്ങിപ്പോയി.”
1200മ്ശഷമ്യമൃമഴവമ്മിരുാ
വിജയരാഘവന്‍ പച്ചയായ വര്‍ഗീയത പറയുകയാണ് എന്ന രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി.മുസ്!ലിം ലീഗ് രാഷ്ട്രീയ കക്ഷിയാണെന്നും അതിന്റെ പ്രസിഡന്റുമായി സഖ്യ കക്ഷിയായ കോ!ണ്‍ഗ്രസ് ചര്‍ച്ച നടത്തിയതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. പാണക്കാട് കുടുംബത്തിനെതിരെയും അത്തരം ഒരു പരാമര്‍ശം നടത്തേണ്ട സാഹചര്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് മുന്‍കൈ എടുത്ത് ഉണ്ടാക്കിയ ജമാഅത്തെ ബന്ധം ശക്തിപ്പെടുത്താനുളള കോണ്‍ഗ്രസ് നീക്കത്തെയാണ് ഉദ്ദേശിച്ചതെന്നു വിജയരാഘവന്‍ വിശദീകരിച്ചു.
മുസ്!ലിം ലീഗിനെയും ജമാഅത്തെ ഇസ!്!ലാമിയേയും വേര്‍തിരിച്ചു പറയേണ്ടിയിരുന്നു എന്നാണ് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടിയത്. ലീഗും ജമാഅത്തെ ഇസ്!ലാമിയും ഒന്നാണ് എന്ന വിശകലനം സിപിഎമ്മിനില്ലെന്നും ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ യുഡിഎഫിന്റേതു വര്‍ഗീയ നിലപാടുകളാണ് എന്നു വിമര്‍ശിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker