കോഴിക്കോട്: കേന്ദ്ര ഏജന്‍സികള്‍ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് എതിരാളികള്‍ക്ക് ചോര്ത്തിക്കൊടുക്കുകയാണെന്നന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. സ്വര്‍ണക്കള്ളക്കടത്ത് കേസിലടക്കം യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നില്ല. അതൊഴിച്ച് മറ്റെല്ലാം പുറത്തുവിടുന്നു. തിരഞ്ഞെടുപ്പ് ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സ്പീക്കര്‍ക്കെതിരേ അനാവശ്യ ആക്ഷേപം ഉന്നയിക്കുകയാണ്. സ്പീക്കറെ അപമാനിക്കാനാണ് ശ്രമം. കോടതിയിലുള്ള കാര്യം എങ്ങനെയാണ് സുരേന്ദ്രന് കിട്ടിയത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇടതുപക്ഷത്തിന് ഒരു വേവലാതിയുമില്ല. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് തിരഞ്ഞെടുപ്പിലുണ്ടാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള അവിശുദ്ധ കൂട്ട് കെട്ട് യുഡിഎഫിന്റെ തകര്‍ച്ചയിലേക്ക് നയിക്കും. വെല്‍ഫെയറുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിനെ എങ്ങനെയാണ് കോണ്‍ഗ്രസുകാര്‍ക്ക് ന്യായീകരിക്കാനാവുക. ബി.ജെ.പിയെ സഹായിക്കാനാണ് ഇത്തരം കൂട്ട്കെട്ടിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബി.ജെ.പിയെ മുഖ്യ ശത്രുവായി കാണാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മത മൗലിക വാദികളെ അംഗീകരിക്കാന്‍ നല്ല കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ലീഗ് നിശ്ചയിച്ചാല്‍ കോണ്‍ഗ്രസിന്റെ ഭാവി എന്താകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇടതുപക്ഷം ഒരു കാലത്തും ഇത്തരത്തിലുള്ള ചര്‍ച്ച നടത്തിയിട്ടില്ല. അങ്ങനെ പ്രാദേശികമായി ഉണ്ടായെങ്കില്‍ അതിനെ അംഗീകരിച്ചിട്ടില്ലെന്നും വിജയരാഘവന് പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സ്വന്തം വാര്‍ഡില്‍ പോലും കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് കുത്താനാവാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് മാറി.
എറ്റവും കൂടുതല്‍ ദു:ഖിതനായ കോണ്‍ഗ്രസുകാരനായി മുല്ലപ്പള്ളി മാറിയെന്നും വിജയരാഘവന് പറഞ്ഞു. ജമാഅത്ത ഇസ്ലാമിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിച്ചത് ലീഗാണ്. കോണ്‍ഗ്രസിന്റ അജണ്ട ലീഗ് നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. ബി.ജെ.പിയിലേക്ക് കോണ്‍ഗ്രസിലേക്ക് വരുന്നത് വലിയ കാര്യമല്ല. അത് സംഭവിച്ച് കൊണ്ടേയിരിക്കുകയാണെന്നന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് നായകന്. മറിച്ചുള്ള പ്രചാരണം ശരിയല്ല. വെബ് റാലിയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി ഓരോ വീട്ടിലുമാണ് എത്തിയത്. എതിരാളികള്‍ നടത്തുന്ന തള്ളാണ് ഇപ്പോഴത്തെ ചര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.